ബൈകില്‍ സഞ്ചരിക്കവെ ദമ്പതികള്‍ക്ക് നേരെ കാട്ടാനയുടെ ആക്രമണം; യുവാവ് മരിച്ചു, ഭാര്യയ്ക്ക് പരിക്ക്
കണ്ണൂര്‍: (www.kasargodvartha.com 26.09.2021) കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചു. പെരിങ്കിരി സ്വദേശി ചെങ്ങഴശ്ശേരി ജസ്റ്റിനാണ് മരിച്ചത്. ഞായറാഴ്ച പുലര്‍ചെ കണ്ണൂര്‍ വള്ളിത്തോട് പെരിങ്കിരിയിലാണ് സംഭവം. പള്ളിയില്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാനായി ബൈകില്‍ സഞ്ചരിക്കവെ ജസ്റ്റിനെയും ഭാര്യ ജിനിയെയും കാട്ടാന ആക്രമിക്കുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ ജസ്റ്റിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജിനി ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിച്ച് ആനയുടെ കൊമ്പ് ഒടിഞ്ഞിട്ടുണ്ട്. ആന മറ്റു വാഹനങ്ങള്‍ക്കും കേടുപാടുണ്ടാക്കി. നാട്ടുകാരും വന വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് ആനയെ വനത്തിലേക്കു തുരത്തി.
File Photo:
Keywords: Kannur, News, Kerala, Top-Headlines, Attack, Death, Injured, Treatment, Wild elephant attack; Man died, woman injured