കണ്ണൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് വൈഫൈ സംവിധാനം വരുന്നു; ആദ്യ അരമണിക്കൂര്‍ സൗജന്യം, തുടര്‍ന്ന് മണിക്കൂറിന് 20 രൂപ
May 27, 2019, 10:19 IST
കണ്ണൂര്‍: (www.kasargodvartha.com 27.05.2019) കണ്ണൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് വൈഫൈ സംവിധാനം വരുന്നു. ഇതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി വിമാനത്താവള കമ്പനി (കിയാല്‍) അധികൃതര്‍ അറിയിച്ചു. ഒാഗസ്റ്റ് ഒന്നു മുതല്‍ പദ്ധതി യാഥാര്‍ത്ഥ്യമാവുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതോടെ വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ക്ക് വൈഫൈ ഉപയോഗിച്ചുതുടങ്ങാം.
ആദ്യ അരമണിക്കൂര്‍ സൗജന്യവും തുടര്‍ന്ന് മണിക്കൂറിന് 20 രൂപ നിരക്കിലുമാണ് നെറ്റ് കണക്ഷന്‍ നല്‍കുക. ആദ്യഘട്ടത്തില്‍ ടെര്‍മിനല്‍ കെട്ടിടത്തിനുള്ളിലായിരിക്കും വൈഫൈ സേവനം ലഭ്യമാകുക. യാത്രക്കാര്‍ക്ക് പുറമേ, വിമാനത്താവളത്തില്‍ ജോലി ചെയ്യുന്നവര്‍ക്കും
വൈഫൈ സേവനം ഉപയോഗിക്കാവുന്നതാണ്. മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചാണ് വൈഫൈ ലോഗിന്‍ ചെയ്യേണ്ടത്.
അടുത്ത ഘട്ടത്തില്‍ ടെര്‍മിനല്‍ കെട്ടിടത്തിന് പുറത്തും വൈഫൈ വ്യാപിപ്പിക്കാന്‍ ആലോചനയുണ്ടെന്നും യാത്രക്കാര്‍ക്കുള്ള വിശ്രമ കേന്ദ്രം അടുത്ത മാസം തുറക്കുമെന്നും കിയാല്‍ അധികൃതര്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
ആദ്യ അരമണിക്കൂര്‍ സൗജന്യവും തുടര്‍ന്ന് മണിക്കൂറിന് 20 രൂപ നിരക്കിലുമാണ് നെറ്റ് കണക്ഷന്‍ നല്‍കുക. ആദ്യഘട്ടത്തില്‍ ടെര്‍മിനല്‍ കെട്ടിടത്തിനുള്ളിലായിരിക്കും വൈഫൈ സേവനം ലഭ്യമാകുക. യാത്രക്കാര്‍ക്ക് പുറമേ, വിമാനത്താവളത്തില്‍ ജോലി ചെയ്യുന്നവര്‍ക്കും
വൈഫൈ സേവനം ഉപയോഗിക്കാവുന്നതാണ്. മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചാണ് വൈഫൈ ലോഗിന്‍ ചെയ്യേണ്ടത്.
അടുത്ത ഘട്ടത്തില്‍ ടെര്‍മിനല്‍ കെട്ടിടത്തിന് പുറത്തും വൈഫൈ വ്യാപിപ്പിക്കാന്‍ ആലോചനയുണ്ടെന്നും യാത്രക്കാര്‍ക്കുള്ള വിശ്രമ കേന്ദ്രം അടുത്ത മാസം തുറക്കുമെന്നും കിയാല്‍ അധികൃതര്‍ അറിയിച്ചു.
Keywords: Kannur, Kerala, News, Technology, Airport, Internet, Wifi connection in Kannur Airport will be start very soon.