15 ഓളം കേസുകളില്‍ പ്രതിയായ പിടികിട്ടാപുള്ളിയെ പോലീസ് പിടികൂടി
Oct 29, 2019, 12:59 IST
പയ്യന്നൂര്‍: (www.kasargodvartha.com 29.10.2019) 15 ഓളം കേസുകളില്‍ പ്രതിയായ പിടികിട്ടാപുള്ളിയായ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. കാഞ്ഞങ്ങാട് വെള്ളിക്കോത്ത് അജാനൂരിലെ മുഹമ്മദ് ഇര്‍ഫാനെ (21)യാണ് പയ്യന്നൂര്‍ എസ് എച്ച് ഒ. എ വി ദിനേശന്റെ നിര്‍ദേശ പ്രകാരം എസ് ഐ ശ്രീജിത്ത് കോടേരിയും പോലീസ് ഓഫീസര്‍മാരായ മധു, സുധീഷ് എന്നിവരടങ്ങുന്ന സംഘം കാഞ്ഞങ്ങാട് പോലീസിന്റെ സഹായത്തോടെ കാഞ്ഞങ്ങാട് മാവുങ്കാലില്‍ വെച്ച് പിടികൂടിയത്.
2016ല്‍ പയ്യന്നൂരിലെ ബൈക്ക് മോഷണ കേസില്‍ അന്ന് പയ്യന്നൂര്‍ എസ് ഐയായിരുന്ന എ വി ദിനേശന്‍ അറസ്റ്റ് ചെയ്ത് കോടതി റിമാന്‍ഡ് ചെയ്തിരുന്ന പ്രതിയാണ് മുഹമ്മദ് ഇര്‍ഫാന്‍. പിന്നീട് കോടതിയില്‍ നിന്നും ജാമ്യത്തിലിറങ്ങിയ മുങ്ങിനടക്കുകയായിരുന്നു. കാഞ്ഞങ്ങാട്, ബേക്കല്‍, നീലേശ്വരം, പയ്യന്നൂര്‍, തളിപ്പറമ്പ്, പഴയങ്ങാടി പോലീസ് സ്റ്റേഷനുകളിലായി പതിനഞ്ചോളം കേസുകള്‍ മുഹമ്മദ് ഇര്‍ഫാന്റെ പേരിലുണ്ടെന്ന് പോലീസ് പറഞ്ഞു.
റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളും കേന്ദ്രീകരിച്ച് ബൈക്ക് മോഷണം നടത്തുന്ന ആളാണ് മുഹമ്മദ് ഇര്‍ഫാനെന്നും പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, payyannur, Police, accused, case, Top-Headlines, Kannur, Warrant case accused arrested
< !- START disable copy paste -->