വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ എസ്.പി സുനില്‍ ബാബു കുഴഞ്ഞ് വീണ് മരിച്ചു
Apr 3, 2018, 10:25 IST
കണ്ണൂര്‍: (www.kasargodvartha.com 03.04.2018) കോഴിക്കോട് വിജിലന്‍സ് സ്ഷ്യെല്‍ സെല്‍ എസ്.പി. കണ്ണൂര്‍ കൂത്തുപറമ്പ് റോഡ് കാടാച്ചിറയിലെ സുനില്‍ ബാബു (54) കുഴഞ്ഞ് വീണ് മരിച്ചു. തിങ്കളാഴ്ച രാത്രി 7.30 മണിയോടെയായിരുന്നു അന്ത്യം. വൈകിട്ട് വീട്ടില്‍ വെച്ച് ചെടിക്ക് വെള്ളം നനച്ചു കൊണ്ടിരിക്കെ കുഴഞ്ഞ് വീണ അദ്ദേഹത്തെ ഉടന്‍ തന്നെ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല.
നേരത്തെ ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സ നടത്തിയിരുന്നു. അസുഖം ഭേദമാവുകയും ചെയ്തിരുന്നു. നേരത്തെ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. ആയിരിക്കുമ്പോഴാണ് ഒന്നരവര്‍ഷം മുമ്പ് എസ്.പിയായി പ്രമോഷന് ലഭിച്ചത്. മരണ വിവരമറിഞ്ഞ് ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കമുള്ളവര്‍ ആശുപത്രിയില്‍ എത്തിയിരുന്നു. പോലീസ് സേനയിലെ കറ കളഞ്ഞ ഉദ്യേഗസ്ഥനായിരുന്നു. അധ്യാപികയായ ഭാര്യയും മൂന്ന് മക്കളുമുണ്ട്.
ഓസ്ട്രേലിയയിലുള്ള മകന് എത്തിയ ശേഷം നാലിന് രാവിലെ സംസ്ക്കാരം നടത്തും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kannur, Kerala, News, Death, Obituary,Vigilance Special cell SP Sunil Babu passes away.
< !- START disable copy paste -->