കെ എം ശാജിയുടെ പിന്നാലെ വിജിലൻസ്; അടുത്ത സർകാർ വരുന്നത് വരെ കാത്ത് നിൽക്കാനുള്ള സാവകാശം നൽകാതെ പിടിമുറുക്കുന്നു
Apr 21, 2021, 15:16 IST
കണ്ണൂർ: (www.kasargodvartha.com 21.04.2021) വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ കെ എം ശാജി എം എല്‍ എയുടെ പിന്നാലെ വിജിലൻസ്. അടുത്ത സർകാർ വരുന്നത് വരെ കാത്ത് നിൽക്കാനുള്ള സാവകാശം പോലും നൽകാതെയാണ് വിജിലൻസിൻ്റെ നീക്കം.
കണ്ണൂരിലെയും കോഴിക്കോട്ടെയും വീടുകളുടെ മൂല്യം തിട്ടപ്പെടുത്താന്‍ വിജിലന്‍സ് വിഭാഗം പൊതുമരാമത്ത് വകുപ്പിന്റെ സഹായം തേടി. അന്വേഷണ ഉദ്യോഗസ്ഥന് ഡിവൈ എസ് പി ജോണ്‍സണാണ് ഇതിനായി അപേക്ഷ സമര്‍പിച്ചത്. കണ്ണൂരിലെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത 47,35,500 രൂപയുടെ രേഖകള്‍ ഷാജി ഇതുവരെ സമര്‍പിച്ചിട്ടില്ല.
ഒരാഴ്ചയാണ് അനുവദിച്ചിട്ടുള്ളത്. ശാജിയുടെ വീടുകളില്‍ നിന്ന് കണ്ടെടുത്ത പണമിടപാട് രേഖകളില്‍ ഏറെയും ഭാര്യയുടെ പേരിലായതിനാൽ അവരെ ചോദ്യം ചെയ്യാനും സാധ്യതയുണ്ട്.
Keywords: News, Kannur, Politics, Kerala, State, Top-Headlines, Vigilance against KM Shaji.
< !- START disable copy paste -->