Arrested | 'മോഷ്ടിച്ച ബൈകുകളിലെത്തി മാല മോഷണം'; രണ്ടംഗ സംഘം അറസ്റ്റില്‍
Dec 11, 2022, 16:54 IST
കണ്ണൂര്‍: (www.kasargodvartha.com) മോഷ്ടിച്ച ബൈകുകളിലെത്തി സ്ത്രീകളുടെ മാലപൊട്ടിച്ചു രക്ഷപ്പെടുന്ന രണ്ടംഗ സംഘത്തെ കൂത്തുപറമ്പില്‍ നിന്നും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഇവരെ ചോദ്യം ചെയ്തതിന് ശേഷം കൂത്തുപറമ്പ് മജിസ്ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കോട്ടയം സ്വദേശികളായ അഭിലാഷ്, സുനില്‍ സുരേന്ദ്രന്‍ എന്നിവരെയാണ് കൂത്തുപറമ്പ് എസിപി പ്രദീപന്‍ കണ്ണിപൊയിലിന്റെ നേതൃത്വത്തില്‍ കൂത്തുപറമ്പില്‍ നിന്നും അറസ്റ്റുചെയ്തത്.
സ്വര്‍ണമാലകളും ബൈകും കവര്‍ച ചെയ്ത രണ്ടംഗസംഘമാണ് പിടിയിലായത്. തലശേരിയിലെ ബൈക് മോഷണമടക്കം കണ്ണൂര്‍ ജില്ലയില്‍ അഞ്ച് കേസുകളില്‍ പ്രതികളാണിവര്‍. പ്രതികള്‍ക്കെതിരെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലായി 32 കേസുകളുണ്ട്. ഇരിട്ടിയില്‍ നടന്ന ചില കവര്‍ചകള്‍ക്ക് പിന്നില്‍ ഇവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോയെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.

Keywords: Latest-News, Kerala, Kannur, Top-Headlines, Arrested, Crime, Bike-Robbery, Robbery, Theft, Two arrested for snatching gold chain.
< !- START disable copy paste -->