city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ട്ര­യി­നില്‍ ദ­മ്പ­തിക­ളെ കൊ­ള്ള­യ­ടി­ച്ച കേ­സ് കാസര്‍­കോ­ട് പോ­ലീ­സി­ന് കൈ­മാറി

ട്ര­യി­നില്‍ ദ­മ്പ­തിക­ളെ കൊ­ള്ള­യ­ടി­ച്ച കേ­സ് കാസര്‍­കോ­ട് പോ­ലീ­സി­ന് കൈ­മാറി
കാസര്‍­കോട്: നി­സാ­മു­ദ്ദീന്‍- എ­റ­ണാ­കു­ളം മം­ഗ­ള എ­ക്‌­സ്­പ്ര­സ്സില്‍ എ­റ­ണാ­കു­ളം സ്വ­ദേ­ശിക­ളെ കൊ­ള്ള­യ­ടി­ച്ച കേ­സ് കാസര്‍­കോ­ട് റെ­യില്‍­വെ പോ­ലീ­സി­ന് കൈ­മാറി.

എ­റ­ണാ­കു­ളം നോര്‍­ത്ത് പൈപ്പ്‌­ലൈന്‍ റോ­ഡില്‍ ഈ­ച്ച­ര­ങ്ങാ­ട്ട് വേ­ണു­ശ­ങ്ക­ര­നേയും ഭാ­ര്യ ലി­പ്‌­സി­യെ­യു­മാ­ണ് ക­ഴി­ഞ്ഞ ദിവ­സം ട്രെ­യി­നില്‍ കൊ­ള്ള­യ­ടി­ച്ചത്. ട്ര­യിന്‍ കാ­ഞ്ഞ­ങ്ങാ­ട് എ­ത്തി­യ­പ്പോ­ഴാ­യി­രു­ന്നു സം­ഭവം.

ഉ­റ­ക്ക­ത്തി­നി­ട­യില്‍ ഹാന്‍­ഡ് ബാ­ഗ് ത­ട്ടി­യെ­ടുത്ത മോ­ഷ്ടാ­വി­നെ പി­ടി­കൂ­ടാന്‍ പി­ന്നാലെ ഓടി­യ ലി­പ്‌­സി ട്രെ­യി­നില്‍ നി­ന്ന് വീ­ണു­വെ­ങ്കില്‍ അ­ത്ഭു­ത­ക­ര­മാ­യി ര­ക്ഷ­പ്പെ­ടു­ക­യാ­യി­രുന്നു. പ­തി­നാ­യി­രം യു.എ.ഇ ദിര്‍ഹം, ആ­റാ­യി­രം രൂ­പ, പാസ്‌­പോര്‍­ട്ടുകള്‍, മൊ­ബൈല്‍­ഫോണ്‍, വാ­ച്ച് മ­റ്റ് വി­ല­പ്പെ­ട്ട രേ­ഖ­കള്‍ എ­ന്നി­വ­യാ­ണ് ബാ­ഗി­ലു­ണ്ടാ­യി­രു­ന്നത്. ഗള്‍­ഫില്‍ നിന്നും വ­രി­ക­യാ­യി­രു­ന്നു ദ­മ്പ­തികള്‍. ഇ­വ­രു­ടെ പ­രാ­തി­യില്‍ ക­ണ്ണൂര്‍ റെ­യില്‍­വേ പോ­ലീ­സാ­ണ് കേ­സെ­ടു­ത്തി­രു­ന്നത്. സംഭ­വം കാ­ഞ്ഞ­ങ്ങാ­ട് വെ­ച്ച് ന­ട­ന്ന­തി­നാ­ലാ­ണ് അ­ന്വേഷ­ണം കാസര്‍­കോ­ട് റെ­യില്‍­വേ പോ­ലീ­സി­ന് കൈ­മാ­റി­യത്.

ക­വര്‍­ച്ച­കള്‍ ത­ട­യാനും യാ­ത്ര­ക്കാ­രു­ടെ സു­ര­ക്ഷ­യ്ക്കും ശ­ക്തമാ­യ ന­ട­പ­ടി­കള്‍ സ്വീ­ക­രി­ച്ചി­ട്ടു­ണ്ടെ­ന്ന് അ­ധി­കൃ­തര്‍ ആ­വര്‍­ത്തി­ച്ചു പ­റ­യു­ന്ന­തി­നി­ട­യിലും യാ­തൊ­രു ത­ട­സ്സ­വു­മില്ലാ­തെ ട്രെ­യി­നു­ക­ളില്‍ ക­വര്‍­ച്ച നിര്‍­ബാ­ധം ന­ട­ക്കു­ക­യാണ്. അ­ധി­കൃ­തര്‍ കാ­ണി­ക്കു­ന്ന അ­ലം­ഭാ­വ­മാ­ണ് ക­വര്‍­ച്ച പെ­രു­കാന്‍ കാ­ര­ണ­മാ­യത്. ക­വര്‍­ച്ച­യ്­ക്കി­ര­യാ­യ­വ­രു­ടെ പ­രാ­തി­യില്‍ കേ­സെ­ടു­ക്കു­ന്ന­തല്ലാ­തെ ഒ­ന്നിലും വ്യ­ക്തമാ­യ അ­ന്വേഷ­ണം ന­ട­ത്താന്‍ ത­യ്യാ­റാ­കു­ന്നില്ല. ഇ­താ­ണ് ക­വര്‍­ച്ച­ക്കാര്‍­ക്ക് തു­ണ­യാ­കു­ന്നത്.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia