രാഷ്ട്രപതിയെക്കാള്‍ ചെറുതാണ് ഗവര്‍ണര്‍ പദവി; തനിക്കു ലഭിച്ച ബഹുമതികളെല്ലാം തിരിച്ചെടുത്താലും പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കാന്‍ തയ്യാറല്ലെന്ന് ഇര്ഫാന് ഹബീബ്
Dec 30, 2019, 18:54 IST
കണ്ണൂര്‍: (www.kasargodvartha.com 30.12.2019) കണ്ണൂരില്‍ ചരിത്ര കോണ്‍ഗ്രസ് ഉദ്ഘാടന വേദിയില്‍ കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ന്യായീകരിച്ച് ചരിത്രകാരന് ഡോ. ഇര്ഫാന് ഹബീബ്.തനിക്കു ലഭിച്ച ബഹുമതികളെല്ലാം തിരിച്ചെടുത്താലും പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കാന്‍ തയ്യാറല്ലെന്ന നിലപാടാണ് തന്റെതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. താവക്കര ക്യാംപസില്‍ ചരിത്ര കോണ്‍ഗ്രസില്‍ പങ്കെടുത്തു കൊണ്ട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചരിത്ര കോണ്‍ഗ്രസില്‍ പ്രോട്ടോക്കോള്‍ ലംഘനം നടന്നെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാദവും അദ്ദേഹം തള്ളി. എന്തുവന്നാലും പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കാന്‍ തയ്യാറല്ല. അതിന്റെ പേരില്‍ തനിക്കു ലഭിച്ച ബഹുമതികളെല്ലാം തിരിച്ചെടുത്താലും പ്രശ്നമില്ലെന്നും ഇര്ഫാന് ഹബീബ് വ്യക്തമാക്കി. ഗവര്‍ണര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് കൃത്യമായ മറുപടി തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ തവണ തിരുവനന്തപുരത്ത് ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ് നടന്നപ്പോള്‍ അത് ഉദ്ഘാടനം ചെയ്തത് രാഷ്ട്രപതിയായിരുന്നു. അന്ന് ഒരു വിധത്തിലുള്ള പ്രോട്ടോക്കോള്‍ പ്രശ്നവും ഉണ്ടായിട്ടില്ല. അന്നുണ്ടാകാത്ത എന്ത് പ്രോട്ടോക്കോള്‍ പ്രശ്നമാണ് പ്രസിഡന്റിനേക്കാള്‍ താരതമ്യേന താഴ്ന്ന പദവിയിലുള്ള ഗവര്‍ണര്‍ക്ക് ഉണ്ടായതെന്ന് അറിയില്ലെന്ന് ഇര്ഫാന് ഹബീബ് പറഞ്ഞു.
ഗവര്‍ണറുടെ സുരക്ഷാ ഉദ്യോഗസ്ഥനെ താന്‍ പിടിച്ചു തള്ളി എന്നാണ് ആരോപണം. 88 വയസ്സുള്ള താന്‍ എങ്ങനെയാണ് 35 വയസ്സുള്ള സുരക്ഷാ ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്യുന്നതെന്നും അദ്ദേഹം ചോദിക്കുന്നു. ഇതിനിടെ ചരിത്ര കോണ്‍ഗ്രസില്‍ സംസാരിക്കാനെത്തിയ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.കെ.ടി ജലീല്‍ ഡോ. ഇര്ഫാന് ഹബീബിനെ പിന്തുണച്ച് സംസാരിച്ചു. ആധുനിക ഇന്ത്യ വെല്ലുവിളി നേരിടുന്ന കാലത്ത് ഇര്ഫാന് ഹബീബിനെപ്പോലുള്ളവരുടെ പ്രസക്തി വലുതാണെന്നും ജലീല്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: news, Kerala, president, Kannur, inauguration, Government, Protest, Award, History seminar, They can take away my posts: Historian Irfan Habib