യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; മരിച്ചത് പൊലീസ് ഉദ്യോഗസ്ഥൻ്റെ ഭാര്യ
Jul 2, 2021, 16:10 IST
പയ്യന്നൂര്‍: (www.kasargodvartha.com 02.07.2021) ഭർതൃമതിയായ യുവതിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചന്തേര പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ പയ്യന്നൂര്‍ കോറോം നോര്‍തിലെ എന്‍ എം രമേശന്റെ ഭാര്യ കാഞ്ഞങ്ങാട് അജാനൂർ സ്വദേശിനി പ്രസീത ( 32) യെയാണ് വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്.
വ്യാഴാഴ്ച രാത്രി 10.30 മണിയോടെയാണ് സംഭവം നടന്നത്. പയ്യന്നൂര്‍ പൊലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്മോര്‍ടെത്തിനായി പരിയാരം മെഡികല്‍ കോളജ് ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.
പഞ്ചായത്ത് മുൻ മെമ്പര്‍ അജാനൂര്‍ പള്ളാട്ടെ കെഎം ഗോപാലൻ്റെയും തങ്കമണിയുടെയും മകളാണ്. നീരജ്, നിരഞ്ജന എന്നിവര്‍ മക്കളാണ്. സഹോദരങ്ങൾ: പ്രദീപ്, പ്രമോദ്.
പഞ്ചായത്ത് മുൻ മെമ്പര്‍ അജാനൂര്‍ പള്ളാട്ടെ കെഎം ഗോപാലൻ്റെയും തങ്കമണിയുടെയും മകളാണ്. നീരജ്, നിരഞ്ജന എന്നിവര്‍ മക്കളാണ്. സഹോദരങ്ങൾ: പ്രദീപ്, പ്രമോദ്.
Keywords: Kerala, News, Kasaragod, Kannur, Payyannur, Chandera, Kanhangad, Police, Case, Dead, Hanged, Medical College, The young woman was found hanging dead.
< !- START disable copy paste -->