വാട്ടര്‍ ടാങ്ക് വൃത്തിയാക്കുന്നതിനിടെ ടെറസില്‍നിന്ന് കാല്‍ തെന്നി കിണറ്റില്‍ വീണ റിട്ട. ബാങ്ക് മാനേജര്‍ മരിച്ചു
Aug 26, 2019, 22:12 IST
പയ്യന്നൂര്‍: (www.kasargodvartha.com 26.08.2019) വാട്ടര്‍ ടാങ്ക് വൃത്തിയാക്കുന്നതിനിടെ ടെറസില്‍നിന്ന് കാല്‍ തെന്നി കിണറ്റില്‍ വീണ റിട്ട. ബാങ്ക് മാനേജര്‍ മരിച്ചു. പയ്യന്നൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന് സമീപത്തെ ശ്രീവത്സത്തില്‍ കെ കെ രാധാകൃഷ്ണന്‍ (62) ആണ് മരിച്ചത്. ഗ്രാമീണ ബാങ്ക് റിട്ട. സീനിയര്‍ മാനേജരായിരുന്നു.
ഞായറാഴ്ച വൈകീട്ട് 5.30 മണിയോടെയാണ് സംഭവം നടന്നത്. അയല്‍വാസികള്‍ ഓടിക്കൂടിയപ്പോഴേക്കും രാധാകൃഷ്ണന്‍ അബോധാവസ്ഥയിലായിരുന്നു. ഉടന്‍തന്നെ കിണറ്റില്‍നിന്ന് പുറത്തെടുത്ത് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രി 10 മണിയോടെ മരണം സംഭവിക്കുകയായിരുന്നു. പയ്യന്നൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.
പരേതനായ നാരായണന്‍ നമ്പീശന്‍-ഭാര്‍ഗവിയമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: കെ ശൈലജ. മക്കള്‍: ശ്രീപ്രസാദ് (വീഗാര്‍ഡ്, എറണാകുളം), അപര്‍ണ (അധ്യാപിക, വേങ്ങര എം വി പി സ്‌കൂള്‍). മരുമക്കള്‍: സി വി സനൂപ് (ബി എസ് എന്‍ എല്‍), ശ്രീഹര്‍ഷ. സഹോദരങ്ങള്‍: ഗോവിന്ദന്‍, മുരളീധരന്‍, പരേതരായ സരസ്വതി, ദേവിക്കുട്ടി, രാജേശ്വരി.
Keywords: Bank, Death, Kannur, Kerala, payyannur, news The Bank manager died by falling down in terrace
<!-