Accident | മൊയ്തുപാലത്തില്‍ കാറിടിച്ച് പരുക്കേറ്റ ബൈക് യാത്രക്കാരനായ യുവാവ് മരണമടഞ്ഞു
Nov 28, 2022, 19:39 IST
തലശേരി: (www.kasargodvartha.com) ധര്‍മടം മൊയ്തുപാലത്തിനടുത്ത് ഇക്കഴിഞ്ഞ ഞായറാഴ്ച അതിരാവിലെ കാറും ബൈകും കൂട്ടിയിടിച്ച് ഗുരുതരമായി പരുക്കേറ്റ യുവാവ് ആശുപത്രിയില്‍ മരണപ്പെട്ടു. കൊളശ്ശേരി കാവുംഭാഗത്തെ ദേവസ്വം പറമ്പില്‍ പ്രണവ് (24) ആണ് ചികിത്സയ്ക്കിടെ തിങ്കളാഴ്ച ഉച്ചയോടെ ചാലയിലെ ആശുപത്രിയില്‍ മരണമടഞ്ഞത്.
പെയിന്റിംഗ് തൊഴിലാളിയാണ്. വീട്ടില്‍ നിന്നും രാവിലെ ബൈകില്‍ പറശ്ശിനി മടപ്പുരയിലേക്ക് പോവുന്ന തിനിടയില്‍ എതിരെ വന്ന കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. പരുക്കേറ്റ പ്രണവിനെ ഉടന്‍ തന്നെ ചാലയിലെ ആശുപത്രിയിലെത്തിച്ചിരുന്നു. പിതാവ്: രമേശന്‍. മാതാവ്: പ്രസിത. സഹോദരി: അമൃത (വിദ്യാര്‍ഥിനി).
Keywords: News, Kannur, Top-Headlines, Kerala, Accident, Death, hospital, Injured, Thalassery: Man died in car accident.