Accident | ഗ്യസ് ടാങ്കർ ലോറിയും ബുള്ളറ്റ് ബൈകും കൂട്ടിയിടിച്ച് ബിടെക് വിദ്യാർഥിക്ക് ദാരുണാന്ത്യം; അപകടത്തിൽ ഇരുചക്രവാഹനം ലോറിക്കടിയിൽ കുടുങ്ങി
Nov 12, 2022, 12:05 IST
പയ്യന്നൂർ: (www.kasargodvartha.com) വെള്ളൂർ ദേശീയപാതയിൽ ഗ്യാസ് ടാങ്കർ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബി ടെക് വിദ്യാർഥിക്ക് ദാരുണാന്ത്യം. തൃക്കരിപ്പൂർ എടാട്ടുമ്മലിലെ മുൻ പ്രവാസിയായ സി ഗണേശൻ - സരിത ദമ്പതികളുടെ മകനും മംഗ്ളുറു കോളജിലെ എൻജിനീയറിംഗ് വിദ്യാർഥിയുമായ അർജുൻ (18) ആണ് മരിച്ചത്. വെള്ളൂർ ആർ ടി ഓഫീസിന് മുന്നിൽ പുലർചെ മൂന്ന് മണിയോടെയാണ് അപകടം നടന്നത്.
ചെറുവത്തൂരിനടുത്തുള്ള ക്ഷേത്രത്തിൽ ഒറ്റക്കോല മഹോസവത്തിന് പോയി പയ്യന്നൂർ ഏഴിലോട്ടെ മാതാവിൻ്റെ വീട്ടിലേക്ക് പോകുന്നതിനായി പയ്യന്നൂർ ഭാഗത്തേക്കു പോകുമ്പോൾ അർജുൻ സഞ്ചരിച്ച ബൈക് എതിർ ദിശയിൽ നിന്നും വരികയായിരുന്ന ടാങ്കർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ മുൻ ടയറുകൾക്കിടയിലേക്ക് ഇടിച്ചു കയറിയ നിലയിലായിരുന്നു ബുള്ളറ്റ് ബൈക്. ഫയർഫോഴ്സെത്തി ഏറെ പണിപ്പെട്ടാണ് അർജുനെ പുറത്തെടുത്തത്.
ഒരാഴ്ച മുമ്പാണ് അർജുൻ മംഗ്ളുറു കോളജിൽ ബിടെക് കോഴ്സിന് ചേർന്നത്. പരിയാരത്ത് പുതുതായി പെട്രോൾ പമ്പ് തുടങ്ങുന്നതിനാൽ ജോലിക്കാരെ വിളിക്കാൻ പോകുകയായിരുന്ന പിതാവ് ഗണേശൻ ഏഴിലോട്ടെ ഭാര്യയുടെ വീടിനടുത്ത് ആളുകളെ കണ്ടപ്പോഴാണ് പുലർചെ നടന്ന അപകട വിവരം അറിഞ്ഞത്. അർജുനെ പലതവണ പിതാവ് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നുവെങ്കിലും കിട്ടിയിരുന്നില്ല. മരിച്ച അർജുന് ഒരുസഹോദരനുണ്ട്.
മൃതദേഹം പരിയാരത്തെ കണ്ണൂർ മെഡികൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ് മോർടത്തിന് ശേഷം ഉച്ചയ്ക്ക് ഒരു മണിയോടെ തൃക്കരിപ്പൂർ എടാട്ടുമ്മൽ സുഭാഷ് ക്ലബ് പരിസരത്ത് പൊതുദർശനത്തന് വെച്ച ശേഷം രണ്ടു മണിയോടെ സമുദായ ശ്മശാനത്തിൽ സംസ്കാരം നടക്കും. പയ്യന്നൂർ പൊലീസ് അന്വേഷണം നടത്തി വരികയാണ്.
Keywords: Kasaragod, Kannur, Kerala, payyannur, news, Latest-News, Top-Headlines, Dead, Death, Accident, Bike, Lorry, Tanker lorry and bike collided; Student died.
< !- START disable copy paste -->