പഴനി പീഡനം; യുവാവിന്റെ പരാതി പണം തട്ടാനുള്ള ബ്ലാക്‌മെയിലിങ് ശ്രമമായിരുന്നോ എന്ന അന്വേഷണത്തില്‍ തമിഴ്‌നാട് പൊലീസ്
ചെന്നൈ: (www.kasargodvartha.com 14.07.2021) പഴനിയില്‍ വച്ച് ലോഡ്ജ് ഉടമയും സംഘവും തന്റെ ഭാര്യയെ പീഡിപ്പിച്ചുവെന്ന യുവാവിന്റെ പരാതി പണം തട്ടാനുള്ള ബ്ലാക്‌മെയിലിങ് ശ്രമമായിരുന്നോ എന്ന എന്ന അന്വേഷണത്തില്‍ തമിഴ്‌നാട് പൊലീസ്. അന്വേഷണ സംഘം തലശ്ശേരിയിലെത്തി ദമ്പതികളുടെ മൊഴിയെടുത്തു. അതേസമയം ഇവര്‍ക്ക് സഹായം നല്‍കിയവരെക്കുറിച്ചുളള പരിശോധന ആരംഭിച്ചു.
പഴനിയില്‍ തീര്‍ത്ഥാടനത്തിനായി പോയപ്പോള്‍ ലോഡ്ജ് ഉടമയും കൂട്ടാളികളും തന്നെ തടഞ്ഞുവച്ച് ഭാര്യയെ ക്രൂരമായി പീഡിപ്പിച്ചെന്നാണ് യുവാവ് നല്‍കിയ പരാതി. പീഡനത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റുവെന്ന് പറഞ്ഞ് പരിയാരം മെഡികല്‍ കോളജില്‍ ചികിത്സ തേടിയ യുവതിക്ക് ഒരു പരിക്കുമില്ലെന്ന് പരിശോധനയില്‍ തെളിഞ്ഞു. പരാതിയിലും മൊഴിയിലുമുള്ള അവിശ്വസനീയതയാണ് പൊലീസിനെ കൂടുതല്‍ അന്വേഷണത്തിന് വഴിതെളിഞ്ഞത്. ചൊവ്വാഴ്ച തലശ്ശേരി ഡിവൈഎസ്പി ഓഫീസില്‍ അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്താണ് ദമ്പതികളെ പൊലീസ് വിട്ടയച്ചത്.
പഴനിയില്‍ നടത്തുന്ന അന്വേഷണത്തിന്റെ പുരോഗതി കൂടി വിലയിരുത്തിയ ശേഷം യുവാവിനെ കസ്റ്റഡിയില്‍ എടുക്കണോ എന്ന കാര്യത്തില്‍ തമിഴ്‌നാട് പൊലീസ് തീരുമാനം എടുക്കും. ഭാര്യയെ പീഡിപ്പിച്ചെന്ന് പൊലീസില്‍ പരാതി നല്‍കി പഴനിയിലെ ലോഡ്ജ് ഉടമയില്‍ നിന്നും പണം തട്ടാനായിരുന്നോ യുവാവിന്റെ ശ്രമമെന്ന് പൊലീസിന് സംശയമുണ്ട്. ഇതിനായി യുവാവിന്റെ കൂട്ടാളികളായി മറ്റാരെങ്കിലുമുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നു.
Keywords: Chennai, News, National, Top-Headlines, Kannur, Police, Crime, Complaint,Woman, Molestation, Tamil Nadu police investigating that man's complaint blackmail attempt to extort money