city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വാഹനാപകടത്തില്‍ സുന്നി നേതാവ് മരിച്ചു; അപകടമുണ്ടായത് മകളെ എയര്‍പോര്‍ട്ടില്‍ നിന്നും കൂട്ടിക്കൊണ്ടുവരുന്നതിനിടെ

കണ്ണൂര്‍: (www.kasargodvartha.com 31.07.2018) താണക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ സുന്നി നേതാവ് മരിച്ചു. തളിപ്പറമ്പ് തിരുവട്ടൂര്‍ സ്വദേശിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കണ്ണൂര്‍ ജില്ലാ മുശാവറ അംഗവും സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മുന്‍ സംസ്ഥാന വൈസ് പ്രസിഡണ്ടുമായ സി പി അബ്ദുര്‍ റഊഫ് മുസ്‌ലിയാര്‍ (60) ആണ് മരിച്ചത്.

ചൊവ്വാഴ്ച പുലര്‍ച്ചെ 2.30 മണിയോടെടെ കണ്ണൂര്‍ കാപിറ്റല്‍ മാളിന് സമീപം ഇവര്‍ സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ തട്ടി സമീപത്തെ വൈദ്യുതി തൂണിലിടിച്ചാണ് അപകടമുണ്ടായത്. ഖത്തറില്‍ നിന്ന് നാട്ടിലേക്ക് വരുന്ന മകളെ കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് കൂട്ടിവരുന്നതിനിടെയാണ് അപകടമുണ്ടായത്. സാരമായ പരിക്കേറ്റ റഊഫ് മുസ്‌ലിയാരെ കണ്ണൂര്‍ കൊയ്‌ലി ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. കാറിലുണ്ടായ മറ്റുളളവര്‍ക്ക് പരുക്കുകളില്ല.

സുന്നി സംഘടനാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ നിറസാനിധ്യമായിരുന്ന റഊഫ് മുസ്‌ലിയാര്‍ തളിപ്പറമ്പ് അല്‍മഖര്‍ പ്രവര്‍ത്തക സമിതി അംഗമാണ്. സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കണ്ണൂര്‍ ജില്ലാ മുന്‍ പ്രസിഡണ്ടായിരുന്നു. 1987-88 കാലഘട്ടത്തില്‍ കാസര്‍കോട് സഅദിയ്യ ബോഡിംഗ് മദ്രസ മാനേജറായിരുന്നു. പാനൂര്‍ മോന്താല്‍ ജുമുഅ മസ്ജിദ്, പുത്തൂര്‍ മര്‍കസ്, മുട്ടം ഹസനുല്‍ ബസ്വരി ദര്‍സ്, കണ്ണൂര്‍ താഴെ ചൊവ്വ ജുമുഅ മസ്ജിദ്, ചപ്പാരപ്പടവ് ജുമുഅ മസ്ജിദ്, പട്ടുവം ജുമാമസ്ജിദ്, തളിപ്പറമ്പ് ബാഫഖി മദ്‌റസ, ബെംഗളൂരു മര്‍കസ് തുടങ്ങിയ സ്ഥലങ്ങളില്‍ ഖത്തീബും മുദരിസുമായി സേവനം ചെയ്തിരുന്നു.

തളിപ്പറമ്പ് ബദരിയ്യ നഗറിലാണ് താമസം. ഭാര്യ: സഫിയ. മക്കള്‍: മുഹമ്മദ് സുഹൈല്‍ (അല്‍മഖര്‍ ആര്‍ട്‌സ് ആന്‍ഡ് കോമേഴ്‌സ് കോളജ് അഡ്മിനിസ്‌ട്രേറ്റര്‍), മുഹമ്മദ് സുലൈം (അഡ്‌നോക്, അബുദാബി), സുമയ്യ, മുഹമ്മദ് സുറൈജ് സഖാഫി (ഖത്തര്‍), നുസൈബ, ജുമാന, ശുഐബ്, ശഹബാന (അല്‍മഖര്‍ ഇ എം സ്‌കൂള്‍ വിദ്യാര്‍ത്ഥിനി). മരുമക്കള്‍: ദുജാന മംഗര, സൈനബ ചപ്പാരപ്പടവ്, സിറാജുദ്ദീന്‍ സുഹ്‌രി (പടന്നക്കര ജുമാ മസ്ജിദ് ഖത്തീബ്), മുബീന മാണിയൂര്‍. ഹബീബ് കൊട്ടില (എസ് വൈ എസ് ഏഴോം സര്‍ക്കിള്‍ ജനറല്‍ സെക്രട്ടറി), സൈനുദ്ദീന്‍ തളിപ്പറമ്പ് (ഖത്വര്‍).

സഹോദരങ്ങള്‍: അബ്ദുസലാം മദനി (തിരുവട്ടൂര്‍), അലി ഹസന്‍ മുസ്‌ലിയാര്‍ (പാലത്തുങ്കര), അബ്ദുര്‍ റഹ് മാന്‍ സഅദി (ഇരിണാവ്), അബ്ദുല്‍മജീദ് മദനി (എളംമ്പേരംപാറ മഹല്ല് ജമാഅത്ത് പ്രസിഡന്റ്, കുടക് ജില്ലാ ജംഇയ്യതുല്‍ ഉമല ഉപാധ്യക്ഷന്‍), അബ്ദുല്‍ ശുക്കൂര്‍ സഅദി തിരുവട്ടൂര്‍ (മദ്‌റസ സ്വദര്‍ മുഅല്ലിം), അബൂബക്കര്‍ സഅദി (ദുബൈ), അബ്ദുല്‍ ജബ്ബാര്‍ നിസാമി (ഖത്തീബ്, നീലേശ്വരം), മുജീബ് സൈനി (ദുബൈ), ഫാത്വിമ (തിരുവട്ടൂര്‍), സൈനബ (തിരുവട്ടൂര്‍), ഉമ്മു സലമ (വലിയോറ), റഹ് മത്ത് (കാസര്‍കോട്). ഖബറടക്കം ചൊവ്വാഴ്ച ഉച്ചയോടെ തളിപ്പറമ്പ് മന്ന ഖബര്‍സ്ഥാനില്‍ നടക്കും.

അബ്ദുര്‍ റഊഫ് മുസ്ലിയാരുടെ നിര്യാണത്തില്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി എന്നിവര്‍ അനുശോചിച്ചു.

വാഹനാപകടത്തില്‍ സുന്നി നേതാവ് മരിച്ചു; അപകടമുണ്ടായത് മകളെ എയര്‍പോര്‍ട്ടില്‍ നിന്നും കൂട്ടിക്കൊണ്ടുവരുന്നതിനിടെ

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Death, Accidental-Death, Obituary, Top-Headlines, Kannur, Sunni Leader died in Car Accident
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia