നെറ്റ് വര്‍ക് ലഭിക്കാത്തതിനാല്‍ മൊബൈലുമായി മരത്തില്‍ കയറി; വിദ്യാര്‍ഥിക്ക് വീണ് ഗുരുതര പരിക്ക്, നട്ടെല്ലിനു പൊട്ടല്‍
Aug 27, 2021, 14:38 IST
കണ്ണൂര്‍: (www.kasargodvartha.com 27.08.2021) നെറ്റ് വര്‍ക് ലഭിക്കാത്തതിനാല്‍ മൊബൈലുമായി മരത്തില്‍ കയറിയ വിദ്യാര്‍ഥിക്ക് വീണ് ഗുരുതര പരിക്ക്. പന്ന്യോട് ആദിവാസി കോളനിയിലെ സിന്ധു നിവാസില്‍ പി ബാബു-ഉഷ ദമ്പതികളുടെ മകന്‍ അനന്തു ബാബു(17)വിനാണ് പരിക്കേറ്റത്. വ്യാഴാഴ്ച ഉച്ചയോടെയാണ് അപകടം.
വിദ്യാര്‍ഥി പരിയാരം മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നട്ടെല്ലിനു പൊട്ടലുണ്ട്. പ്ലസ് വണ്‍ അലോട്മെന്റ് വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ തിരയുന്നതിനാണ് അനന്തു മരത്തില്‍ കയറിയത്. ഈ പ്രദേശത്ത് മൊബൈല്‍ കവറേജ് ലഭിക്കുന്നില്ലെന്ന് നിരവധി തവണ പരാതിപ്പെട്ടിരുന്നു.
Keywords: Kannur, News, Kerala, Top-Headlines, Injured, Student, Mobile Phone, Hospital, Student who climbed tree to get mobile network fell and was injured