വിവാഹം ചെയ്യാമെന്ന് അറിയിച്ച് 2 വര്‍ഷത്തോളം ഭാര്യാഭര്ത്താക്കന്മാരെ പോലെ ജീവിച്ചു; സ്വര്‍ണവും പണവും കൈക്കലാക്കി പിന്നീട് മുങ്ങി, യുവാവിനും ബന്ധുക്കള്‍ക്കുമെതിരെ പരാതിയുമായി ശ്രീലങ്കന്‍ യുവതി
Nov 9, 2017, 10:22 IST
കണ്ണൂര്‍: (www.kasargodvartha.com 09/11/2017) വിവാഹം ചെയ്യാമെന്ന് അറിയിച്ച് രണ്ടു വര്‍ഷത്തോളം ഭാര്യാഭര്ത്താക്കന്മാരെ പോലെ ജീവിക്കുകയും പിന്നീട് സ്വര്‍ണവും പണവും കൈക്കലാക്കി മുങ്ങുകയും ചെയ്തുവെന്ന് കാണിച്ച് യുവാവിനും ബന്ധുക്കള്‍ക്കുമെതിരെ പരാതിയുമായി ശ്രീലങ്കന്‍ യുവതി പോലീസിലെത്തി. സംഭവത്തില്‍ പോലീസ് കേസെടുത്തു. കരിയാട് പള്ളിക്കുനിയിലെ എ.കെ. റനീഷ്, മാതാവ് നളിനി, സഹോദരി രമ്യ, ഭര്‍ത്താവ് ബബീഷ് എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.
തലശ്ശേരിയില്‍ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ശ്രീലങ്കന്‍ യുവതിയാണ് പരാതിക്കാരി. ചെറുപ്പം മുതലേ തമിഴ്നാട്ടിലേക്ക് കുടിയേറിയ ശ്രീലങ്കന്‍ യുവതിയുടെ മാതാപിതാക്കള്‍ വാഹനാപകടത്തില്‍ മരണപ്പെട്ടിരുന്നു. ഇതോടെ ഒറ്റയ്ക്കാണ് കോയമ്പത്തൂരില്‍ കട നടത്തി ഉപജീവനം നടത്തിവന്നിരുന്നത്. ഇതിനിടയിലാണ് റനീഷുമായി പരിചയപ്പെടുകയും വിവാഹം ചെയ്യാമെന്ന് അറിയിച്ചതിനാല്‍ രണ്ടു വര്‍ഷത്തോളം ഭാര്യാ ഭര്ത്താക്കന്മാരെ പോലെ ജീവിക്കുകയുമായിരുന്നുവെന്ന് യുവതി പരാതിയില്‍ വ്യക്തമാക്കുന്നു.
റനീഷ് യുവതിയെ തലശ്ശേരിയിലേക്ക് കൊണ്ടുവന്ന് വാടകവീട്ടില്‍ താമസിപ്പിക്കുകയായിരുന്നു. എന്നാല്‍ മാരുതി കാര്‍, സ്കൂട്ടി, ലാപ്ടോപ്, പാസ്പോര്‍ട്ട്, ആഭരണങ്ങള്‍, ബാങ്ക് പാസ്ബുക്ക് എന്നിവ കൈക്കലാക്കിയ ശേഷം യുവാവ് മുങ്ങുകയായിരുന്നുവത്രേ. സംഭവം അറിഞ്ഞ് റനീഷിന്റെ ബന്ധുക്കളെത്തി വാടകവീട്ടിലെത്തി മാനസികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും റനീഷിനെ കൂട്ടിക്കൊണ്ടുപോയി വിദേശത്തേക്ക് കടത്തിയെന്നും യുവതി ജില്ലാ പോലീസ് ചീഫിന് നല്കിയ പരാതിയില്‍ പറയുന്നു.
സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kannur, Kerala, Top-Headlines, Marriage, Cheating, Case, Police, Complaint, Investigation, Srilankan woman's complaint against Youth and his family