ശ്രീധരന്റെ മരണം കൊലപാതകമെന്ന് വിവരം; പോലീസ് അന്വേഷണം
Aug 28, 2017, 23:48 IST
പയ്യന്നൂര്‍: (www.kasargodvartha.com 28.08.2017) കഴിഞ്ഞദിവസം പയ്യന്നൂര്‍ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കെ സി ശ്രീധരന്റെ മരണം കൊലപാതകമാണെന്ന് വിവരം ലഭിച്ചു. ഇതേ തുടര്‍ന്ന് തളിപ്പറമ്പ് ഡി വൈ എസ് പി കെ വി വേണുഗോപാലിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.
പയ്യന്നൂര്‍ റെയില്‍വെയിലെ മൂന്നാമത്തെ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. ശ്രീധരന്‍ ട്രെയിന്‍ തട്ടി മരിച്ചതെന്നായിരുന്നു പോലീസും ബന്ധുക്കളും ആദ്യം കരുതിയിരുന്നത്. എന്നാല്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഫോറന്‍സിക് സര്‍ജന്‍ ഡോ. ഗോപാലകൃഷ്ണ പിള്ള നടത്തിയ പോസ്റ്റ്മാര്‍ട്ടം റിപോര്‍ട്ടിലാണ് ശ്രീധരന്‍ മരണപ്പെട്ടത് തലക്കടിയേറ്റാണെന്ന് കണ്ടെത്തിയത്.
കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയായിരുന്നു ശ്രീധരന്റെ മൃതദേഹം ട്രാക്കില്‍ കണ്ടത്. ഇയാള്‍ വിവിധ സ്ഥലങ്ങളില്‍ ഹോട്ടലുകളില്‍ ജോലിചെയ്തതായി വിവരം ലഭിച്ചിട്ടുണ്ട്. തുടക്കത്തില്‍ ആത്മഹത്യയാണെന്ന് കരുതി അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തത്. പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പയ്യന്നൂര്‍ റെയില്‍വെ സ്‌റ്റേഷന്റെ മൂന്നാം ട്രാക്കിലൂടെ 24ന് വൈകുന്നേരത്തിനുശേഷം ട്രെയിനുകളൊന്നും കടന്നുപോയിട്ടില്ലെന്ന് സ്‌റ്റേഷന്‍ മാസ്റ്റര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
പയ്യന്നൂര്‍ ഡി വൈ എസ് പിയുടെ മേല്‍നോട്ടത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. സി ഐ എ പി ആസാദ്, എസ് ഐ ഷൈന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ട്രെയിന്‍ തട്ടി മരണപ്പെട്ടതാണെന്ന് വരുത്തി തീര്‍ക്കാന്‍ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കൊണ്ടിട്ടതാണെന്ന് പോലീസ് സംശയിക്കുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Payyannur, Murder, Death, Police, Investigation, Kannur, Kerala, Crime, C Sridharan.