കാട്ടാന കൂട്ടത്തെ തുരത്താന്‍ കണ്ണൂര്‍ ആറളം ഫാമില്‍ നിന്ന് പ്രത്യേക സംഘമെത്തി
ബോവിക്കാനം: (www.kasargodvartha.com 23.10.2020) കാട്ടാന കൂട്ടത്തെ തുരത്താന്‍ കണ്ണൂര്‍ ആറളം ഫാമില്‍ നിന്ന് ആര്‍ ആര്‍ (Rapid response team) സംഘമെത്തി. വെള്ളിയാഴ്ച വൈകീട്ടോടെയാണ് റാപിഡ് റെസ്‌പോണ്‍സ് ടീം എത്തിയത്. കാറഡുക്ക പഞ്ചായത്തിലെ കൊട്ടംകുഴിയിലും മുളിയാര്‍ പഞ്ചായത്തിലെ കാനത്തൂര്‍ നെയ്യങ്കയത്തും സംഘം കാട്ടാനകളെ തുരത്താനുള്ള ശ്രമം ആരംഭിച്ചു.
വ്യാഴാഴ്ച വൈകീട്ട് നെയ്യങ്കയം ഭാഗത്ത് മൂന്ന് കുട്ടി കൊമ്പന്‍മാരടക്കമുള്ള കാട്ടാന കൂട്ടത്തെ കണ്ടതായി നാട്ടുകാര്‍ പറഞ്ഞു. 25 ഓളം കാട്ടാനകളാണ് കര്‍ഷകര്‍ക്കും നാട്ടുകാര്‍ക്കും ഭീഷണിയായി മുളിയാര്‍ ,കാറഡുക്ക പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിലുള്ളത്.
കഴിഞ്ഞ ദിവസം വൈകീട്ട് ഒരു കൂട്ടം കാട്ടാനകള്‍ കാറഡുക്കയില്‍ കുട്ടികള്‍ കളിക്കുന്ന മൈതാനത്തിനടുത്ത് എത്തിയിരുന്നു. കാസര്‍കോട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എന്‍ അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ റേഞ്ച് ഡപ്യൂട്ടി കമ്മീഷണര്‍ ഹരിദാസ്, എം വി രാജു, ടി സുരേന്ദ്രന്‍, കെ ആര്‍ ബിനു, കെ എന്‍ രവീന്ദ്രന്‍, ജയകുമാര്‍, യൂസുഫ്, അനൂപ് എന്നിവരാണ് വെള്ളിയാഴ്ച രാത്രി നെയ്യങ്കയം കാനത്തൂര്‍ ഭാഗങ്ങളില്‍ കാട്ടാനകളെ തുരത്താന്‍ നേതൃതം നല്‍കിയത്. എട്ടംഗ സംഘമാണ് കണ്ണൂരില്‍ നിന്നെത്തിയ ആര്‍ ആര്‍ ടീമിലുള്ളത്.
Keywords: Bovikanam, News, Kasaragod, Kerala, Kannur, Karadukka, Panchayath, Rapid response team, a special team from Kannur Aralam Farm came to chase away the wild elephant