മംഗളൂരുവില്‍ നിന്ന് കോര്‍ബയിലേക്ക് മാര്‍ച് 1 ന് പ്രത്യേക വണ്‍വേ ട്രെയിന്‍; കാസര്‍കോട്ടും സ്റ്റോപ്
മംഗളൂരു: (www.kasargodvartha.com 27.02.2021) യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് മാര്‍ച് 1 ന് മംഗളൂരുവില്‍ നിന്ന് ഛത്തീസ്ഗഡിലെ കോര്‍ബയിലേക്ക് പ്രത്യേക വണ്‍വേ ട്രെയിന്‍ സെര്‍വീസ് നടത്തും. സൂപെര്‍ ഫാസ്റ്റ് ട്രെയിന്‍ ആണിത്. 06003 നമ്പര്‍ ട്രെയിന്‍ മാര്‍ച് ഒന്നിന് രാവിലെ 6.45 ന് മംഗളൂരു സെന്‍ട്രലില്‍ നിന്ന് പുറപ്പെട്ട് മാര്‍ച് മൂന്നിന് രാവിലെ മൂന്ന് മണിക്ക് കോര്‍ബയില്‍ എത്തിച്ചേരും.
കേരളത്തില്‍ കാസര്‍കോട്, കണ്ണൂര്‍, തലശ്ശേരി, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍, പാലക്കാട് എന്നിവിടങ്ങിലാണ് സ്റ്റോപുള്ളത്. കാസര്‍കോട്ട് രാവിലെ 7.29 ന് എത്തും. കോയമ്പത്തൂര്‍, ഈറോഡ്, സേലം, നെല്ലൂര്‍, വിജയവാഡ, നാഗ്പൂര്‍, റായ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളിലും സ്റ്റോപ്പുണ്ട്.
ഒരു എസി 2 ടയര്‍ കം 3 ടയര്‍ കോച്, ഒരു എസി 3 ടയര്‍ കോച്, നാല് സ്ലീപര്‍ ക്ലാസ് കോചുകള്‍, 14 ജനറല്‍ സെകന്‍ഡ് ക്ലാസ് കോചുകള്‍, രണ്ട് ലഗേജ് കം ബ്രേക് വാനുകള്‍ ട്രെയിനിലുണ്ടാവും.