മെഷീനുകള്‍ മാത്രമേ ഡിജിറ്റലായിട്ടുള്ളൂ; അരിയും മറ്റും സൂക്ഷിക്കുന്നത് പഴയടപടി തന്നെ, റേഷന്‍ കടയ്ക്കുള്ളില്‍ നിന്നും കണ്ടെത്തിയത് എലിയെ ഭക്ഷിച്ച പാമ്പിനെ
Apr 29, 2018, 16:25 IST
കണ്ണൂര്‍:(www.kasargodvartha.com 29/04/2018) റേഷന്‍ കടകളില്‍ മെഷീനുകള്‍ മാത്രമേ ഡിജിറ്റലായിട്ടുള്ളൂ. അരിയും മറ്റും സൂക്ഷിക്കുന്നത് പഴയടപടി തന്നെ. കഴിഞ്ഞ ദിവസം തളിപ്പറമ്പ് അഞ്ചാംപീടികയിലെ റേഷന്‍ കടയ്ക്കുള്ളില്‍ നിന്നും എലിയെ ഭക്ഷിച്ച പാമ്പിനെയാണ് കണ്ടെത്തിയത്. റേഷന്‍ കടകളില്‍ ഇപോസ് മെഷീനും ഡിജിറ്റല്‍ സംവിധാനവുമെല്ലാം എത്തിയെങ്കിലും ജനങ്ങള്‍ ഭക്ഷിക്കേണ്ട സാധനങ്ങള്‍ സൂക്ഷിക്കുന്ന സ്ഥലങ്ങള്‍ക്ക് മാറ്റമില്ല. പലയിടങ്ങളിലും വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് അരിയും മറ്റും സൂക്ഷിക്കുന്നത്.
അരിച്ചാക്കുകള്‍ക്കിടയില്‍ താമസമാക്കിയ എലിയെ ഭക്ഷിച്ച് അലമാരയ്ക്കുള്ളില്‍ ഒളിച്ച പാമ്പിനെ വനംവകുപ്പിന്റെ ആര്‍ടിഎഫ് അംഗമായ കുറ്റിക്കോലിലെ എം.പി.ചന്ദ്രന് എത്തിയാണ് പിടികൂടിയത്യ റേഷന്‍ കടയിലേക്ക് എലി കയറിയ വഴി പിന്തുടര്ന്നാണ് പാമ്പും കടയ്ക്കുള്ളില്‍ എത്തിയതെന്നാണ് കരുതുന്നത്. വിഷമില്ലാത്ത ട്രിങ്കറ്റ് സ്നേക്ക് അഥവാ ചേരവളര്പ്പന് എന്ന പാമ്പിനെയാണു പിടികൂടിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kannur, Kerala, Top-Headlines, Snake, Rat, Ration shop,Snake found in Ration Shop