city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യുവതിയുടെ മൃതദേഹത്തില്‍ നിന്നും സ്മാര്‍ട്ട് ഫോണ്‍ അടിച്ചു മാറ്റിയ പോലീസുകാരനെ സസ്പെന്‍ഡ് ചെയ്തു

കണ്ണൂര്‍: (www.kasargodvartha.com 31.10.2019) ആത്മഹത്യ ചെയ്ത യുവതിയുടെ മൃതദേഹത്തില്‍ നിന്നും സ്മാര്‍ട്ട് ഫോണ്‍ അടിച്ചു മാറ്റിയ സിവില്‍ പോലീസ് ഓഫിസര്‍ക്കെതിരെ വകുപ്പുതല നടപടി തുടങ്ങി. വിഷയം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് വകുപ്പുതല അന്വേഷണം നടത്തുകയായിരുന്നു. നേരത്തെ മട്ടന്നൂര്‍ പൊലീസ് സ്റ്റേഷനില്‍ സിവില്‍ പോലീസ് ഓഫീസറായിരുന്നയാളെയാണ് അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തത്. ഈ പോലീസുകാരന്‍ ഇപ്പോള്‍ ചക്കരക്കല്‍ പോലീസ് സ്റ്റേഷനില്‍ ജനമൈത്രി പോലീസിന്റെ ചുമതല വഹിക്കുകയാണ്.

2018 ഒക്ടോബര്‍ 20 ന് മട്ടന്നൂര്‍ പോലീസ് സ്റ്റേഷനിലെ കൂടാളിയില്‍ 20 വയസുകാരി ആത്മഹത്യ ചെയ്തിരുന്നു. ഈ സംഭവത്തില്‍ യുവതിയുടെ മൃതദേഹപരിശോധന നടത്തിയ പോലീസുകാരന്‍ മൃതദേഹത്തിനരികെ നിന്നും ലഭിച്ച ആന്‍ഡ്രോയ്ഡ് ഫോണ്‍ അടിച്ചു മാറ്റുകയായിരുന്നു. മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയതിനു ശേഷമായിരുന്നു ഇത്. എന്നാല്‍ കേസന്വേഷണത്തിനായി കണ്ടെടുത്ത രേഖകളിലൊന്നും മൊബൈല്‍ ഫോണിനെ കുറിച്ച് എഴുതിയിരുന്നില്ല.

യുവതിയുടെ മൃതദേഹത്തില്‍ നിന്നും സ്മാര്‍ട്ട് ഫോണ്‍ അടിച്ചു മാറ്റിയ പോലീസുകാരനെ സസ്പെന്‍ഡ് ചെയ്തു

ഒരു വര്‍ഷത്തിനു ശേഷം പോലീസ് ആത്മഹത്യയാണെന്ന് കണ്ടെത്തി കേസ് അന്വേഷണം അവസാനിപ്പിച്ചുവെങ്കിലും മൊബൈല്‍ ഫോണ്‍ തിരിച്ചു നല്‍കിയില്ല. ഇതു കാരണം ബന്ധുക്കള്‍ എസ്‌ഐ ശിവന്‍ ചോടോത്തിനെ ബന്ധപ്പെട്ടെങ്കിലും ഇങ്ങനെയൊരു ഫോണിനെ കുറിച്ച് തനിക്കറിയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഫോണ്‍ സിവില്‍ പോലീസ് ഓഫീസറുടെ കൈയിലാണെന്ന് വ്യക്തമായത്. പല തവണ ആവശ്യപ്പെട്ടിട്ടും ഓഫീസര്‍ ഫോണ്‍ കൈ മാറാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ഇരിട്ടി എഎസ്പി ആനന്ദിന് പരാതി നല്‍കുകയും ചെയ്തു.

ഇതിനു ശേഷം സിവില്‍ പോലീസ് ഓഫീസര്‍ ഫോണ്‍ മരിച്ച യുവതിയുടെ വീട്ടില്‍ കൊണ്ടു നല്‍കി മാപ്പു പറഞ്ഞെങ്കിലും വിഷയം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് വകുപ്പുതല നടപടി സ്വീകരിച്ചത്. ആരോപണ വിധേയനായ സിവില്‍ പോലീസ് ഓഫീസര്‍ ഇപ്പോള്‍ ചക്കരക്കല്‍ പോലീസ് സ്റ്റേഷനില്‍ ജനമൈത്രി പോലീസിന്റെ ചുമതല വഹിക്കുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  news, Kerala, Kannur, Mobile Phone, Theft, Police, suspension, Deadbody, Women, Smart phone stolen from dead body; police officer suspended from service

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia