ജില്ലാ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സിലെ സബ് ഇന്‍സ്പെക്ടര്‍ കുഴഞ്ഞു വീണു മരിച്ചു
Jan 17, 2018, 15:21 IST
കണ്ണൂര്‍: (www.kasargodvartha.com 17.01.2018) ജില്ലാ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സിലെ സബ് ഇന്‍സ്പെക്ടര്‍ താമസസ്ഥലത്ത് കുഴഞ്ഞു വീണു മരിച്ചു. മുരിങ്ങേരി സ്വദേശി മാന്താട്ടില്‍ കീരി ഹൗസില്‍ എം കെ രത്നവാസ(55) ാണ് താമസസ്ഥലത്ത് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടര മണിയോടെ അമ്മ സത്യഭാമയാണ് എ ആര്‍ ക്യാമ്പിലേക്ക് ഫോണ്‍ വിളിച്ച് മകന്‍ അനക്കമില്ലാതെ കിടക്കുന്ന വിവരം അറിയിച്ചത്.
മാതാവ് സത്യഭാമയോടൊപ്പമാണ് രത്നവാസ് പോലീസ് ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്നത്. ചൊവ്വാഴ്ച്ച ഡ്യൂട്ടി കഴിഞ്ഞ് ക്വാര്‍ട്ടേഴ്സിലേക്ക് പോയതായിരുന്നു. പോലീസുകാര്‍ ഉടന്‍ തന്നെ ആശിര്‍വാദ് ആശുപത്രിയിലെ ഡോക്ടറെ കൂട്ടിക്കൊണ്ടുവന്നുവെങ്കിലും അപ്പോഴേക്കും രത്നവാസ് മരിച്ചിരുന്നു.
1984ല്‍ സിവില്‍ പോലീസ് ഓഫീസറായി ഔദ്യോഗിക ജീവിതം ആരംഭിച്ച രത്‌നവാസ് ഇടക്കാലത്ത് കോഴിക്കോട് റൂറലിലും ജോലി ചെയ്തിട്ടുണ്ട്്. ഈ വര്‍ഷം മെയില്‍ സര്‍വ്വീസില്‍ നിന്നും വിരമിക്കാനിരിക്കെയാണ് മരണം. പത്മനാഭനാണ് പിതാവ്. ഭാര്യ: കീച്ചേരിയിലെ റീഷ. ഏക മകന്‍ ബംഗളൂരുവില്‍ എഞ്ചിനീയറായ അക്ഷയ് രത്നവാസ്. സഹോദരി: ചിന്താമണി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, news, Obituary, Kannur, Police, Death, Cardiac Attack, SI dies after cardiac attack