കണ്ണൂരില്‍ വ്യാപാരിയെ മൂന്നംഗസംഘം ആക്രമിച്ചു
Nov 23, 2011, 08:02 IST
കണ്ണൂര്‍: കടപൂട്ടുന്നതിനിടെ വ്യാപാരിയെ മൂന്നംഗസംഘം ആക്രമിച്ചുപരിക്കേല്‍പ്പിച്ചു. ബല്ലാര്‍ഡ് റോഡില്‍ സൗമ്യ ടെക്സ്റ്റൈല്‍സ് ഷോപ് നടത്തുന്ന കുഞ്ഞമ്പു(69)വിനെയാണ് ചൊവ്വാഴ്ച രാത്രി എട്ടരയോടെ ഇരുമ്പുവടി തുടങ്ങിയ ആയുധങ്ങളുമായെത്തിയ സംഘം ആക്രമിച്ചത്. അക്രമത്തില്‍ പരിക്കേറ്റ കുഞ്ഞമ്പുവിനെ കൊയിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്വത്തുതര്‍ക്കം സംബന്ധിച്ച തര്‍ക്കമാണ് അക്രമത്തിനു പിന്നിലെന്നു പോലിസ് പറഞ്ഞു. ടൗണ്‍ പോലിസ് കേസെടുത്തു.
Keywords: Kannur city, Kunhambu, Shop-keeper,attack, Hospitalized,Police case.