സ്കൂള്‍ ബസ് അപകടം : 25പേര്‍ക്ക് പരിക്ക്
Dec 11, 2011, 07:32 IST
പയ്യന്നൂര്‍: വിനോദ യാത്രയ്ക്കു പോയ സ്കൂള്‍ബസ് അപകടത്തില്‍ പെട്ട് മൂന്ന് അധ്യാപകരും ബസ് ഡ്രൈവറുമടക്കം 25 പേര്‍ക്ക് പരിക്കേറ്റു. 12 വയസ്സില്‍ താഴെയുള്ള 21 കുട്ടികള്‍ക്കാണ് പരിക്ക്. നീലേശ്വരം ഡിവൈന്‍ പ്രൊവിഡന്‍സ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ കുട്ടികള്‍ സഞ്ചരിച്ച ബസ്സാണ് ശനിയാഴ്ച വൈകീട്ട് നാലുമണിയോടെ ഏഴിമല ചിറ്റടിയില്‍ അപകടത്തില്‍പ്പെട്ടത്. ബസ് ഇറക്കമിറങ്ങുമ്പോള്‍ ബ്രേക്ക് ഡൗണ്‍ ആയതിനെ തുടര്‍ന്ന് ഡ്രൈവര്‍ റോഡരികിലെ തെങ്ങിലിടിപ്പിച്ച് ബസ് നിര്‍ത്തുകയായിരുന്നു. ഇതേ തുടര്‍ന്നാണ് വന്‍ ദുരന്തം ഒഴിവായത്. കാലിന് സാരമായി പരിക്കേറ്റ ഡ്രൈവര്‍ നീലേശ്വരം സ്വദേശി പ്രദീപ് കുമാറി (41)നെ ആദ്യം പയ്യന്നൂര്‍ സഹകരണാസ്പത്രിയിലും പിന്നീട് പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലും പ്രവേശിപ്പിച്ചു. പരിക്കേറ്റ മൂന്ന് അധ്യാപികമാരെയും കുട്ടികളെയും പയ്യന്നൂര്‍ സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ അധ്യാപികമാര്‍: ഷീന (24), ചെറുവത്തൂര്‍, സിരിഷ (28) നീലേശ്വരം, രജിത (30) നീലേശ്വരം. പരിക്കേറ്റ് പയ്യന്നൂര്‍ സഹകരണാസ്പത്രിയില്‍ കഴിയുന്ന കുട്ടികള്‍: നീലേശ്വരം സ്വദേശികളായ ശ്രീപ്രഭ (12), മുഫീത (10). സോനു (11), ഹംന (11), ഷിറിന് (12), അശ്വതി (12), ഷാഹിദ് (13), കീര്‍ത്തി (12), നിത്യ (10), ബ്യൂല (11), ഷബിന (10), അലീന (12) എന്നിവരും ചെറുവത്തൂര്‍ സ്വദേശികളായ ശ്രുതി കീര്‍ത്തി (11), ചെമ്പ്രകാനത്തെ അഫ്സ (12), കോട്ടപ്പുറത്തെ ആഫിസ് (11), ഷാഹിദ് (12), ഇസ്മയില്‍ (10), വള്ളിക്കുന്നിലെ സിദ്ധാര്‍ഥ് (8) എന്നിവരുമാണ്. സഹകരണാസ്പത്രിയില്‍ പ്രവേശിക്കപ്പെട്ട ആരുടെയും പരിക്ക് ഗുരുതരമല്ല.
ഇറക്കമിറങ്ങുന്ന ബസ് പെട്ടെന്ന് തെങ്ങില്‍ തട്ടയിടിച്ചപ്പോഴാണ് കുട്ടികള്‍ക്ക് പരിക്കേറ്റത്. നെറ്റിയിലും തലയ്ക്കുമാണ് കൂടുതല്‍പേര്‍ക്കും പരിക്ക്. ശനിയാഴ്ച രാവിലെയാണ് ഒരു ദിവസത്തെ വിനോദയാത്രക്കായി സ്കൂളില്‍ നിന്ന് മൂന്നു ബസ്സുകളില്‍ 125 കുട്ടികളും 10 അധ്യാപകരും അടങ്ങുന്ന സംഘം പുറപ്പെട്ടത്. കണ്ണൂര്‍ സയന്‍സ് പാര്‍ക്ക്, ഏഴിമല നാവിക അക്കാദമി എന്നിവ സന്ദര്‍ശിച്ചശേഷം എട്ടിക്കുളം ബീച്ചിലേക്ക് പോകുംവഴിയായിരുന്നു അപകടം. മുന്നിലുണ്ടായിരുന്ന രണ്ട് ബസ്സുകള്‍ കുട്ടികളുമായി പോയശേഷം പിന്നില്‍ വന്ന മൂന്നാമത്തെ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ കുട്ടികളെയും അധ്യാപകരെയും മറ്റു ബസ്സുകളില്‍ ഉടന്‍ പയ്യന്നൂര്‍ സഹകരണാസ്പത്രിയില്‍ എത്തിക്കുകയായിരുന്നു.

Keywords: payyannur, Kannur, Bus-accident, School-Bus, Injured,