കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ചപ്പാത്തി യൂണിറ്റില്‍ നിന്ന് 1.94 ലക്ഷം രൂപ കവര്‍ന്ന കേസില്‍ കാസര്‍കോട് ജില്ലയിലും അന്വേഷണം
Apr 25, 2021, 23:27 IST
കാസര്‍കോട്: (www.kasargodvartha.com 25.04.2021) കണ്ണൂർ സെന്‍ട്രല്‍ ജയിലിലെ ചപ്പാത്തി യൂണിറ്റില്‍ സൂക്ഷിച്ച 1.92 ലക്ഷം രൂപ കവര്‍ച്ച ചെയ്ത കേസില്‍ കാസര്‍കോട് ജില്ലയിലും അന്വേഷണം. മൂന്നുസംഘങ്ങളായി പൊലീസ് കാസര്‍കോട്, കോഴിക്കോട്, വയനാട് ജില്ലകളിലാണ് അന്വേഷണം നടത്തുന്നത്. കാസര്‍കോട്ടെത്തിയ പൊലീസ് സംഘം വിവിധ ഭാഗങ്ങളില്‍ അന്വേഷണം നടത്തി. അന്വേഷണത്തിന് കാസര്‍കോട്ടെ പോലീസിന്റെ സഹായവും തേടി.
അടുത്തിടെ ജയില്‍ മോചിതരായവരും ചപ്പാത്തി യൂണിറ്റില്‍ പ്രവര്‍ത്തിച്ചിരുന്നവരുമായ മൂന്നുപേരെയാണ് സംശയിക്കുന്നത്. ഇവരിലൊരാള്‍ കാസര്‍കോട് സ്വദേശിയാണെന്നാണ് സൂചന. ആറുമാസത്തിനിടെ ഇവിടെ നിന്ന് പുറത്തിറങ്ങിയ മുഴുവന്‍ മോഷ്ടാക്കളുടെയും പട്ടിക തയ്യാറാക്കിയാണ് അന്വേഷണം നടത്തുന്നത്.
ഏപ്രില്‍ 21ന് അര്‍ധരാത്രിയാണ് ചപ്പാത്തി യൂണിറ്റിലെ വാതിലിന്റെ പൂട്ട് തകര്‍ത്ത് മേശവലിപ്പിലുണ്ടായിരുന്ന പണം കവര്‍ന്നത്. ടൗണ്‍ പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും ജയിലിലെത്തി പരിശോധന നടത്തിയിരുന്നു. മോഷണത്തില്‍ വളരെ വൈദഗ്ധ്യം നേടിയവര്‍ക്ക് മാത്രമേ ജയിലില്‍ മോഷണം നടത്താകൂവെന്ന നിഗമനത്തിലാണ് പൊലീസ്.
ജയില്‍ വളപ്പിലെ ചപ്പാത്തി കൗണ്ടറില്‍നിന്നും വില്‍പന നടത്തിയ ചപ്പാത്തി, ബിരിയാണി, ചികന്‍ കബാവ്, ചികന്‍ കറി, ചിപ്സ് എന്നിവയുടെ ഒരുദിവസത്തെ കലക്ഷനാണ് മോഷണം പോയത്.
Keywords: Kerala, News, Kasaragod, Top-Headlines, Jail, Kannur, Robbery, Police, Case, Investigation, Rs 1.94 lakh embezzlement from chapati unit at Kannur Central Jail; Investigation at Kasaragod too.
< !- START disable copy paste -->