ട്രെയിന്‍ യാത്രക്കാരുടെ ബാഗുകളും വിലപിടിപ്പുള്ള സാധനങ്ങളും കവര്‍ച്ച ചെയ്യുന്ന സുല്‍ത്താന്‍ എന്ന നാഷിദ് ഷെയ്ഖ് അറസ്റ്റില്‍; അറസ്റ്റിലായത് ട്രെയിന്‍ യാത്രക്കാരുടെ പേടി സ്വപ്നമായ മുഖ്യപ്രതിയെന്ന് ആര് പി എഫ്
Oct 2, 2019, 13:42 IST
കാസര്‍കോട്: (www.kasargodvartha.com 02.10.2019) പാലക്കാട്- മംഗളൂരു റൂട്ടില്‍ ട്രെയിന്‍ യാത്രക്കാരായ സ്ത്രീകളുടെയും മറ്റു യാത്രക്കാരുടെയും ബാഗുകളും വിലപിടിപ്പുള്ള സാധനങ്ങളും കൊള്ളയടിക്കുന്ന സുല്‍ത്താന്‍ എന്ന് വിളിക്കുന്ന കണ്ണൂര്‍ ചൊവ്വ എളയാവൂരിലെ ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനായ നാഷിദ് ഷെയ്ഖിനെ (30) ആര് പി എഫിന്റെ സ്പെഷ്യല്‍ സ്ക്വാഡ് അറസ്റ്റു ചെയ്തു. കഴിഞ്ഞ മാസം 17ന് വെസ്റ്റ് കോസ്റ്റ് എക്സ്പ്രസില്‍ കോയമ്പത്തൂരില്‍ നിന്നും കാഞ്ഞങ്ങാട്ടേക്ക് യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ ബാഗില്‍ നിന്നും എ ടി എം കാര്‍ഡ് കണ്ണൂരിനും കാഞ്ഞങ്ങാടിനുമിടയില്‍ കവര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഈ കാര്‍ഡുപയോഗിച്ച് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനുമുന്നിലുള്ള എ ടി എം കൗണ്ടറില്‍ നിന്നും കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡിനടുത്തുള്ള എ ടി എം കൗണ്ടറില്‍ നിന്നുമായി 54,000 രൂപ തട്ടിയെടുത്തത് നൗഷാദാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചത്.
പാലക്കാട് ആര് പി എഫ് കമ്മീഷണര്‍ മനോജ് കുമാറിന്റെ പ്രത്യേക നിര്‍ദേശ പ്രകാരം സ്ക്വാഡ് രൂപീകരിച്ച് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് ബുധനാഴ്ച രാവിലെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സ്ക്വാഡ് നടത്തിയ പരിശോധനയില്‍ വീണ്ടും കവര്‍ച്ചയ്ക്കിറങ്ങിയ പ്രതി അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ നിരവധി സ്റ്റേഷനുകളില്‍ അറസ്റ്റ് വാറണ്ടുള്ളതായി ആര് പി എഫ് വ്യക്തമാക്കി. പ്രതിയെ കൂടുതല്‍ അന്വേഷണത്തിനായി കാസര്‍കോട് ആര് പി എഫിന് കൈമാറിയിട്ടുണ്ട്. കാസര്‍കോട് ആര് പി എഫ് ഇന്‍സ്പെക്ടര്‍ പി വിജയകുമാറിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍ സുനില്‍ കുമാര്‍, ഹെഡ്കോണ്‍സ്റ്റബിള്‍മാരായ പി ബിനീഷ്, ദേവരാജ്, ബൈജു തുടങ്ങിയവരാണ് അന്വേഷണം നടത്തുന്നത്.
വയനാട് കേന്ദ്രീകരിച്ചാണ് ട്രെയിനില്‍ മോഷണം നടത്തുന്ന സംഘത്തിന്റെ പ്രവര്‍ത്തനം. പ്രതി മാവേലി എക്സ്പ്രസില്‍ വരുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നാഷിദിനെ കണ്ണൂരില്‍ വെച്ച് പിടികൂടിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Train, Top-Headlines, Kannur, Crime, Robbery in Train; Sulthan Nashid arrested by RPF
< !- START disable copy paste -->