കണ്ണൂരില്‍ പട്ടാപ്പകല്‍ ജ്വല്ലറിയില്‍ വന്‍കവര്‍ച്ച; ഒരു മണിക്കൂറിനുള്ളില്‍ കൊള്ളയടിച്ചത് 5 കിലോ സ്വര്‍ണം
Jun 8, 2018, 15:50 IST
പഴയങ്ങാടി:(www.kasargodvartha.com 08/06/2018) കണ്ണൂര്‍ പഴയങ്ങാടി ബസ്റ്റാന്റിലെ അല്‍ഫ തീബി ജ്വല്ലറിയില്‍ പട്ടാപ്പകല്‍ കവര്‍ച്ച. വെള്ളിയാഴ്ച്ച ഉച്ചയോടെ ജീവനക്കാര്‍ ജുമുഅ നിസ്‌കാരത്തിന് പള്ളിയില്‍ പോയ സമയമാണ് കവര്‍ച്ച നടന്നത്. ജ്വലറിയുടെ പൂട്ട് പൊളിച്ച് അകത്ത് കയറിയ കള്ളന്‍ ജ്വല്ലറിയിലുണ്ടായ മുഴുവന്‍ സ്വര്‍ണ്ണവും കൊണ്ട് പോയതായാണ് വിവരം. ജ്വലറിയുടെ രണ്ട് പൂട്ടുകള്‍ പൊളിച്ച് അകത്ത് കയറിയ കള്ളന്‍ കാമറയുടെ സിസ്റ്റം അടക്കം മോഷ്ടിച്ചാണ് കടന്ന് കളഞ്ഞത്.
അടുത്തുള്ള ഫാന്‍സിയുടെ കാമറ കര്‍ട്ടനിട്ട് മൂടിയാണ് കവര്‍ച്ച നടത്തിയത്, ബസ്റ്റാന്റ് കോണ്‍ഗ്രീറ്റ് ചെയ്യുന്നത് കൊണ്ട് എല്ലാ ബസ്സുകളും ഈ ജല്ലറിയുടെ മുന്‍പില്‍ തന്നെയാണ് പാര്‍ക്ക് ചെയ്യുന്നത് ബസ്സുകളിലും ബസ് സ്റ്റാന്റിലും നിറയെ ആളുകളുള്ള നട്ടുച്ചയ്ക്ക് നടന്ന കവര്‍ച്ച നാട്ടുകാരിലും പോലീസിലും ഞ്ഞെട്ടലും അതിശയവും ഉളവാക്കിയിരിക്കുകയാണ്. പഴയങ്ങആടി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരം സ്ഥലത്തെത്തിയിട്ടുണ്ട്. തളിപറമ്പ് ഡി വൈ എസ് പി കെ വി വേണുഗോപാലന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kannur, Top-Headlines, Robbery, Police, Investigation,Robbery in Jewellery at Pazhayangadi
< !- START disable copy paste -->