ചട്ടഞ്ചാലില്‍ പമ്പ് ജീവനക്കാരെ ആക്രമിച്ച് പണം കവര്‍ന്ന കേസിലെ മുഖ്യസൂത്രധാരന്‍ അറസ്റ്റില്‍
Apr 28, 2016, 23:30 IST
കാസര്‍കോട്: (www.kasargodvartha.com 28/04/2016) പൊയിനാച്ചിയിലെ പെട്രോള്‍ പമ്പ് ജീവനക്കാരെ ആക്രമിച്ച് പണം തട്ടിയെടുത്ത കേസില്‍ മുഖ്യപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ ചാല സ്വദേശി ഷിജു (26) വിനെയാണ് വിദ്യാനഗര്‍ എസ് ഐ വിദ്യാനഗര്‍ അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇതോടെ കേസിലെ മുഴുവന്‍ പ്രതികളും പോലീസ് പിടിയിലായി.
കാസര്‍കോട്ടെ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്തുവരികയായിരുന്നു ഷിജു. ഇതിനിടയിലാണ് കേസില്‍ നേരത്തെ അറസ്റ്റിലായ റാസിഖിനെയും മുനീറിനെയും ഒരു 17 കാരനെയും പരിചയപ്പെട്ടത്. പെട്ടെന്ന് പണം കണ്ടെത്താനായി സംഘം കവര്‍ച്ച ആസൂത്രണം ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കണ്ണൂരില്‍ ഒരു പിടിച്ചുപറി കേസില്‍ പ്രതിയാണ് ഇപ്പോള്‍ അറസ്റ്റിലായ ഷിജു.
കഴിഞ്ഞ ദിവസം ബൈക്ക് മോഷണക്കേസില്‍ പയ്യന്നൂരില്‍ പിടിയിലായ ഉദുമ മാങ്ങാട്ടെ അബ്ദുല്‍ മാലിക്കും, മാലപൊട്ടിച്ച കേസില്‍ മുങ്ങിനടക്കുന്ന മുക്താറും ഷിജുവിന്റെ സുഹൃത്തുക്കളായിരുന്നു. ഇവര്‍ ഒരുമിച്ച് കവര്‍ച്ച നടത്തിയിട്ടുണ്ടോയെന്നതും പോലീസ് അന്വേഷിച്ചു വരികയാണ്.
Related News:
പെട്രോള്‍ പമ്പ് ജീവനക്കാരെ ആക്രമിച്ച് കവര്‍ച്ച: കണ്ണൂര്‍ സ്വദേശിയായ മുഖ്യപ്രതി പിടിയില്‍
പൊയ്‌നാച്ചിയില്‍ പെട്രോള്‍ പമ്പ് ജീവനക്കാരെ ആക്രമിച്ച് പണം തട്ടിയ കേസില്‍ 17 കാരന്‍ ഉള്‍പെടെ 2 പേര്‍ കൂടി അറസ്റ്റില്‍
പെട്രോള്‍ പമ്പ് ജീവനക്കാരെ ആക്രമിച്ച് പണം തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍
പെട്രോള്‍ പമ്പ് ജീവനക്കാരനെ അക്രമിച്ച് പണം തട്ടിയ കേസില്‍ ഒരാള്‍ പിടിയില്‍; സ്‌കൂട്ടര്‍ കസ്റ്റഡിയില്‍
ബൈക്കിലെത്തിയ രണ്ടംഗസംഘം പെട്രോള്‍ പമ്പിലെ മേശവലിപ്പില്‍നിന്നും 30,000 തട്ടിയെടുത്തു; പ്രതിയുടെ ചിത്രം സി സി ടി വിയില്‍
Keywords : Kasaragod, Accuse, Arrest, Robbery, Police, Investigation, Kannur, Shiju, Kannur Chala, Robber case main accused arrested.