കണ്ണൂരില്‍ ബസ് യാത്രക്കാരിയുടെ നാലു പവന്‍ സ്വര്‍ണമാല കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച 2 സ്ത്രീകള്‍ അറസ്റ്റില്‍
Oct 15, 2018, 13:10 IST
കണ്ണൂര്‍: (www.kasargodvartha.com 15.10.2018) കണ്ണൂരില്‍ ബസ് യാത്രക്കാരിയുടെ നാലു പവന്‍ സ്വര്‍ണമാല കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച രണ്ടു സ്ത്രീകളെ പോലീസ് അറസ്റ്റു ചെയ്തു. തമിഴ്‌നാട് മധുരൈ തിരുപ്രംകുണ്ട്രം സ്വദേശികളായ നന്ദിനി (27), ഈശ്വരി (40) എന്നിവരെയാണ് എസ് ഐ കെ.കെ. പ്രശോഭിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.
നാട്ടുകാരാണ് സംഘത്തെ പിടികൂടി പോലീസിലേല്‍പിച്ചത്. കണ്ണൂരില്‍ നിന്നു പറശ്ശിനിക്കടവിലേക്ക് പോവുകയായിരുന്ന സ്വകാര്യബസിലാണ് സംഭവം. പറശ്ശിനിക്കടവ് ക്ഷേത്രത്തിലേക്കു പോവുകയായിരുന്ന അഴീക്കോട് കപ്പക്കടവ് കൂലോത്ത് വളപ്പില്‍ ശ്രീജയുടെ(55) മാലയാണ് സംഘം കൈക്കലാക്കാന്‍ ശ്രമിച്ചത്. സംഭവം ശ്രദ്ധയില്‍പെട്ടതോടെ യാത്രക്കാര്‍ ബഹളം വെക്കുകയും ബസ് കോള്‍മൊട്ടയില്‍ നിര്‍ത്തി നന്ദിനിയെയും ഈശ്വരിയെയും പിടികൂടി ചോദ്യം ചെയ്യുകയും പോലീസിന് കൈമാറുകയുമായിരുന്നു. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Robbery, Police, arrest, Crime, Kannur, Robbery attempt; 2 women arrested
< !- START disable copy paste -->
Keywords: Kerala, news, Robbery, Police, arrest, Crime, Kannur, Robbery attempt; 2 women arrested
< !- START disable copy paste -->