കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മോഷണം; കവര്‍ന്നത് 1 ലക്ഷത്തിലധികം രൂപ
Apr 22, 2021, 12:51 IST
കണ്ണൂര്‍: (www.kasargodvartha.com 22.04.2021) കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മോഷണം. വ്യാഴാഴ്ച രാവിലെ ജയിലിലെ ചപ്പാത്തി കൗണ്ടറിലാണ് മോഷണം നടന്നതായി ശ്രദ്ധയില്‍പ്പെട്ടത്. ചപ്പാത്തി കൗണ്ടറില്‍ സൂക്ഷിച്ചിരുന്ന 1,92,000 രൂപയാണ് മോഷണം പോയത്.
സംഭവത്തെ തുടര്‍ന്ന് ടൗണ്‍ പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും ജയിലിലെത്തി പരിശോധന നടത്തി. കണ്ണൂര്‍ ടൗണ്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Keywords: Kannur, News, Kerala, Top-Headlines, Robbery, Crime, Police, Robbery at Kannur Central Jail; More than Rs 1 lakh is missing