കവര്‍ച്ചാശ്രമത്തിനിടെ കുപ്രസിദ്ധ മോഷ്ടാവ് കാലന്‍ മമ്മദ് പിടിയില്‍
Aug 16, 2019, 20:12 IST
പയ്യന്നൂര്‍: (www.kasargodvartha.com 16.08.2019) കവര്‍ച്ചാശ്രമത്തിനിടെ കുപ്രസിദ്ധ മോഷ്ടാവ് കാലന്‍ മമ്മദ് എന്ന മുഹമ്മദിനെ (42) പയ്യന്നൂര്‍ എസ് ഐ ശ്രീജിത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം അര്‍ധരാത്രിയോടെ പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തുവെച്ചാണ് തൃക്കരിപ്പൂര്‍ സ്വദേശിയും ഉടുമ്പുന്തല കടവത്ത് ദാറുല്‍മദീനയില്‍ താമസക്കാരനുമായ മുഹമ്മദ് വട്ട്യന്‍ എന്ന കാലന്‍ മമ്മദിനെ പോലീസ് പിടികൂടിയത്.
പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഒരു കട കുത്തിത്തുറക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് പ്രതിയെ പോലീസ് കുടുക്കിയത്. പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘത്തെ കണ്ട് മമ്മദും രണ്ട് കൂട്ടാളികളും ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ മമ്മദിനെ പോലീസ് ഓടിച്ചിട്ട് പിടിച്ചു. കൂടെയുണ്ടായിരുന്ന രണ്ടുപേര്‍ രക്ഷപ്പെട്ടു. ഇവരെ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു.
പയ്യന്നൂര്‍, കണ്ണൂര്‍, തളിപ്പറമ്പ് പോലീസ് സ്റ്റേഷന്‍ പരിധികളിലായി നിരവധി മോഷണക്കേസിലും പിടിച്ചുപറി കേസിലും പ്രതിയാണ് മമ്മദ്. റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ ഒറ്റക്ക് കാണുന്ന യാത്രക്കാരെ പിടിച്ചുപറിക്കിരയാക്കുകയാണ് ഇയാളുടെ പതിവെന്ന് പോലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kannur, news, Top-Headlines, kasaragod, Kerala, Crime, arrest, Police, Robbery, Robber Kalan Mammad arrested
< !- START disable copy paste -->