കനത്ത മഴയില്‍ റോഡ് ഒലിച്ചുപോയി; ഗതാഗതം പൂര്‍ണമായും നിലച്ചു
കണ്ണൂര്‍: (www.kasargodvartha.com 25.10.2021) കനത്ത മഴയില്‍ തിരുമേനി- താബോര്‍ റോഡില്‍ ആലുങ്കല്‍പ്പടി ഭാഗത്ത് റോഡ് ഒലിച്ചു പോയതോടെ ഗതാഗതം പൂര്‍ണമായും നിലച്ചു. പകുതി കോണ്‍ക്രീറ്റ് ചെയ്ത കലുങ്കിന്റെ ബാക്കിയുണ്ടായിരുന്ന റോഡാണ് ഒലിച്ചുപോയത്. ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം.
ഞായറാഴ്ച വൈകിട്ട് ആറ് മണിയോടെ തുടങ്ങിയ കനത്ത മഴ രാത്രിയും തുടരുകയായിരുന്നു. ഇതോടെ ഇതുവഴിയുള്ള വാഹന ഗതാഗതം നിലച്ചു. താബോറിലേയ്ക്കുള്ള കെഎസ്ആര്‍ടിസി ബസ് തിരികെ മടങ്ങി. ഇവിടെ കലുങ്കിന്റെ നിര്‍മാണം ഒന്നര വര്‍ഷം മുന്‍പ് ആരംഭിച്ചതാണ്.
പകുതി ഭാഗം മാത്രമാണ് കോണ്‍ക്രീറ്റ് ചെയ്തത്. റോഡ് ഒലിച്ചു പോയതോടെ ചട്ടിവയല്‍, താബോര്‍, കാര്‍ത്തികപുരം, ഉദയഗിരി ഭാഗത്തേക്കുള്ള ഗതാഗതം പൂര്‍ണമായും നിലച്ചിരിക്കുകയാണ്.
Keywords: Kannur, News, Kerala, Top-Headlines, Rain, Bus, Vehicle, Road collapsed in heavy rain