ആര്‍.എം.വൈ.സി പെനാല്‍ട്ടി ഷൂട്ടൗട്ട്: ഏഴിമല ബ്രദേഴ്‌സ് ജേതാക്കള്‍
May 9, 2015, 09:30 IST
അബുദാബി: (www.kasargodvartha.com 09/05/2015) രാമന്തളി മുസ്ലിം യൂത്ത് സെന്റര്‍ സ്‌പോര്‍ട്‌സ് വിംഗ് നടത്തിയ പെനാല്‍ട്ടി ഷൂട്ടൗട്ട് മത്സരത്തില്‍ ഏഴിമല ബ്രദേഴ്‌സ് അബുദാബി ജേതാക്കളായി. അബുദാബി സായിദ് സ്‌പോര്‍ട്‌സ് സിറ്റിയില്‍ നടന്ന വാശിയേറിയ മത്സരത്തില്‍ ഗണ്ണേഴ്‌സ് അബുദാബിയാണ് രണ്ടാം സ്ഥാനത്തെത്തിയത്.
അബുദാബി നിയമകാര്യ വകുപ്പിലെ ഡോ: ഹമദ് അബ്ദുല്ല സാലിം അല്‍ ജാബിരി മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. ആര്‍.എം.വൈ.സി. അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ഉസ്മാന്‍ കരപ്പാത്ത് ആധ്യക്ഷത വഹിച്ചു. അദ്‌നാന്‍ മുഹമ്മദ് അല്‍ ജാബിരി, കെ.എം.സി.സി നേതാക്കളായ മൊയ്തു ഹാജി കടന്നപ്പള്ളി, വി.കെ.ഷാഫി, കെ.പി മുഹമ്മദ് സഹദ് എന്നിവര്‍ പ്രസംഗിച്ചു. ആര്‍.എം.വൈ.സി. പ്രസിഡണ്ട് യു.കെ മുഹമ്മദ്കുഞ്ഞി സ്വാഗതവും ആര്‍.എം.വൈ.സി. സ്‌പോര്‍ട്‌സ് വിംഗ് കണ്‍വീനര്‍ കെ. മുഹമ്മദ് ഷാഹിര്‍ നന്ദിയും പറഞ്ഞു.
വിജയികള്‍ക്കുള്ള ട്രോഫികളും മെഡലുകളും പ്രൈസ് മണികളും ഡോ. ഹമദ് അബ്ദുല്ല സാലിം അല്‍ ജാബിരി, അദ്‌നാന്‍ മുഹമ്മദ് അല്‍ ജാബിരി, സൈഫ് മുഹമ്മദ്, സുല്‍ത്താന്‍ അഹമ്മദ്, ഖാലിദ് അര്‍യല്ല തുടങ്ങിയ അറബ് പ്രമുഖര്‍ സമ്മാനിച്ചു. വിശിഷ്ടാതിഥികള്‍ക്കുള്ള ആര്‍.എം.വൈ.സി.യുടെ ഉപഹാരങ്ങള്‍ ഉസ്മാന്‍ കരപ്പാത്ത്, വി.കെ ഷാഫി, സി.എം.പി. അഷ്‌റഫ്, യു.കെ അഹമ്മദ്, പി. അബ്ദുല്‍ ജബ്ബാര്‍ തുടങ്ങിയവര്‍ സമര്‍പ്പിച്ചു. മത്സരത്തില്‍ മികവ് തെളിയിച്ച മറ്റ് കളിക്കാര്‍ക്കും റഫറിമാര്‍ക്കും കാണികള്‍ക്കുമുള്ള പ്രത്യേക സമ്മാനങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു.
ആര്‍.എം.വൈ.സി ട്രഷറര്‍ യു.കെ അബ്ദുല്‍ അസീസ്, യു.എന്‍ സക്കരിയ, മുണ്ടക്കാല്‍ ഇബ്രാഹിം, കരപ്പാത്ത് ഇസ്മാഈല്‍, കൊക്കാല്‍ മുഹമ്മദ്കുഞ്ഞി, മോണങ്ങാട്ട് ഇബ്രാഹിം, കരപ്പാത്ത് മുസ്തഫ, ഇ.എം.പി. ഇബ്രാഹിം, പി.പി ബഷീര്‍, കെ. ഹംസ, യു.ടി. സ്വഫീര്‍, കെ.കെ ഹിഷാം, ഇ.ടി.വി നിയാസ്, എം.പി. മുഹമ്മദ് തമീം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Abudhabi, Football, Sports, Winners, Kannur, Gulf, RMYC.
Advertisement: