city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വടക്കേ മലബാറിലെ യാത്രദുരിതം: കേന്ദ്ര റെയിൽവേ മന്ത്രിയോട് കണ്ണൂർ-മംഗളുരു മെമു സെർവീസ് ഉടൻ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്‌മോഹൻ ഉണ്ണിത്താൻ എം പി

കാസർകോട്: (www.kasargodvartha.com 20.03.2021) കോവിഡ് മഹാമാരി കാരണം ട്രെയിൻ സെർവീസുകൾ നിശ്ചലമായപ്പോൾ ഗതാഗതകുരുക്ക് അനുഭവിക്കുന്ന വടക്കേ മലബാറിലെ യാത്രകാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നിർദിഷ്ട കണ്ണൂർ- മംഗളുരു മെമു സെർവീസ് ഉടൻ ആരംഭിക്കണമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി ശ്രീ പിയുഷ് ഗോയലിനോട് കാസർഗോഡ് എംപി ശ്രീ രാജ്‌മോഹൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടു.

കോവിഡ് മൂലം നിലവിൽ കോയമ്പത്തൂർ-തൃശൂർ, തൃശൂർ-കണ്ണൂർ, കോഴിക്കോട്-തൃശൂർ റൂടുകളിലാണ് മെമു സെർവീസ് നടത്തുന്നത്. എന്നാൽ കണ്ണൂരിൽ നിന്ന് മംഗളുരുവിലേക്കുള്ള മെമു സെർവീസ് എന്ന ആവശ്യം തീർത്തും അവഗണന നേരിട്ടിരിക്കുകയാണ്.

വടക്കേ മലബാറിലെ യാത്രദുരിതം: കേന്ദ്ര റെയിൽവേ മന്ത്രിയോട് കണ്ണൂർ-മംഗളുരു മെമു സെർവീസ് ഉടൻ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്‌മോഹൻ ഉണ്ണിത്താൻ എം പി


കോവിഡ് ലോക്ഡൗൺ മൂലം നിരവധി എക്സ്പ്രസ്സ്‌, പാസഞ്ചർ ട്രെയിനുകൾ നിർത്തലാക്കിയിരുന്നു. എഗ്മോർ എക്സ്പ്രസ്‌, മാംഗ്ലൂർ-കോയമ്പത്തൂർ സൂപർഫാസ്റ് എക്സ്പ്രസ്‌ എന്നിവ സെർവീസ് ആരംഭിച്ചിട്ടില്ല. പരശുറാം എക്സ്പ്രസ്‌, മാംഗ്ലൂർ-ചെന്നൈ വെസ്റ്റ് കോസ്റ് എക്സ്പ്രസ്‌ എന്നിവ നിർത്തിയിരുന്നെങ്കിലും ഇപ്പോൾ പുനരാരംഭിച്ചിട്ടുണ്ട്. അതിൽ മാംഗ്ലൂർ - കോയമ്പത്തൂർ പാസഞ്ചർ എക്സ്പ്രസായി മാറ്റിയതിനാൽ യാത്ര ചിലവ് കൂടുകയും സാധാരണ യാത്രക്കാർക്ക് ബുദ്ധിമുട്ട് ആയിരിക്കുകയുമാണ്. ഈ സാഹചര്യത്തിലാണ് കണ്ണൂർ-മംഗളുരു മെമു സെർവീസ് എത്രയും പെട്ടന്ന് ആരംഭിക്കണമെന്ന് കാസർഗോഡ് എം പി ശ്രീ രാജ്‌മോഹൻ ഉണ്ണിത്താൻ റെയിൽവേ മന്ത്രിയോട് ആവശ്യപ്പെട്ടത്.

Keywords:  Kerala, News, Kasaragod, Top-Headlines, Rajmohan Unnithan, Railway, Train, Railway station, Mangalore, Kannur, Rajmohan Unnithan MP urges Union Railway Minister to start Kannur-Mangalore memo service soon.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia