Students Suspended | ശ്രീകണ്ഠാപുരത്തെ റാഗിങ്: 9 വിദ്യാര്‍ഥികള്‍ക്ക് സസ്പെന്‍ഷന്‍
കണ്ണൂര്‍: (www.kasargodvartha.com) ശ്രീകണ്ഠാപുരം ഗവ. ഹയര്‍സെകന്‍ഡറി സ്‌കൂളില്‍ കലോത്സവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ജൂനിയര്‍ വിദ്യാര്‍ഥിയെ വളഞ്ഞിട്ട് മര്‍ദിച്ച ഒന്‍പത് പ്ലസ് ടു വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തതായി പ്രിന്‍സിപാള്‍ അറിയിച്ചു. പ്ലസ് വണ്‍ വിദ്യാര്‍ഥിയായ ബ്ളാത്തൂരിലെ മുഹമ്മദ് സഹലിനെ മര്‍ദിച്ച് കേള്‍വിശക്തിക്ക് തകരാര്‍ സംഭവിച്ചെന്ന കേസിലാണ് വിദിയാര്‍ഥികളെ സ്‌കൂളില്‍ നിന്നും സസ്പെന്‍ഡ് ചെയ്യാന്‍ സ്‌കൂളില്‍ നടന്ന അധ്യാപക രക്ഷാകര്‍തൃസമിതിയുടെയും പൊലീസിന്റെയും സംയുക്തയോഗത്തില്‍ യോഗത്തില്‍ തീരുമാനിച്ചത്.
അതേസമയം വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവത്തില്‍ ആറ് സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ ശ്രീകണ്ഠാപുരം പൊലീസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു കേസിനാസ്പദമായസംഭവം. പ്ലസ് വണ്‍ വിദ്യാര്‍ഥികളായ ഗ്രൂപ് സ്‌കൂളില്‍ കൊടി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് ജൂനിയര്‍ വിദ്യാര്‍ഥിക്ക് മര്‍ദനമേറ്റത്.
മര്‍ദനത്തില്‍ ചെവിക്ക് പരിക്കേറ്റ വിദ്യാര്‍ഥി കൂട്ടുമുഖം ഗവ. ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് സഹലിന്റെ ബന്ധുക്കള്‍ പ്രിന്‍സിപാളിന് പരാതി നല്‍കിയത്. ഇതേതുടര്‍ന്ന് ഈ പരാതി പൊലീസിന് കൈമാറുകയായിരുന്നു.
Keywords: Kannur, news, Kerala, Top-Headlines, Crime, Police, Students, Raging in Srikandapuram: Suspension for nine students.