റേഡിയോ സ്‌കൂള്‍ പഞ്ചായത്ത്: കരിവെള്ളൂര്‍ എ. വി. സ്മാരക സ്‌കൂള്‍ ജേതാക്കള്‍
Mar 25, 2013, 18:46 IST
വെള്ളൂര്‍: കണ്ണൂര്‍ ആകാശവാണി സംഘടിപ്പിച്ച റേഡിയോ സ്‌കൂള്‍ പഞ്ചായത്ത് മത്സരത്തില്‍ കരിവെള്ളൂര്‍ എ. വി. സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജേതാക്കളായി. കണ്ണൂര്‍-കാസര്‍കോട് ജില്ലകളിലായി 400 ലധികം വിദ്യാലയങ്ങള്‍ മത്സരിച്ചു. ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ കണ്ണൂര്‍ ജില്ലയില്‍ നിന്ന് വിജയം കൈവരിച്ച ഏക വിദ്യാലയമാണ് എ. വി. സ്മാരക സ്‌കൂള്‍. ഇരുപതിനായിരം രൂപയും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്.
31ന് വൈകുന്നേരം 5.30 മണിക്ക് പയ്യന്നൂര്‍ ഗാന്ധിപാര്‍ക്കില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി കെ. സി. വേണുഗോപാല്‍ അവാര്‍ഡ് സമ്മാനിക്കും. കരിവെള്ളൂര്‍ പെരളം പഞ്ചായത്തിന്റെ 2030 വരെയുള്ള വികസന കാഴ്ചപ്പാട് - വിഷന്‍ 2030 എന്ന പ്രൊജക്ടിന്റെ അവതരണ മികവാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്.
ഹൈസ്‌ക്കൂള്‍ വിദ്യാര്‍ഥികളായ അരവിന്ദ് എ, സൗരവ് ടി. നായര്‍ തയ്യാറാക്കിയ പ്രൊജക്ട് സഹായി സ്‌കൂളിലെ സാമൂഹ്യ ശാസ്ത്ര അധ്യാപകനും കോര്‍ഡിനേറ്ററുമായ സുകുമാരന്‍ പെരിയച്ചൂര്‍, കരിവെള്ളൂര്‍ പെരളം പഞ്ചായത്ത് പ്രസിഡന്റ് ടി. പത്മാവതി പഞ്ചായത്തിലെ മുഴുവന്‍ മെമ്പര്‍മാരും പങ്കെടുത്ത പ്രത്യേക പരിപാടിയിലാണ് പ്രൊജക്ട് അവതരിപ്പിച്ചത്.
കുണിയനിലെ ഇക്കോഹിസ്റ്റോറിക്കല്‍ പാര്‍ക്ക്, കുട്ടികളുടെ ആഴ്ചച്ചന്ത, തുഞ്ചന്‍ മലയാള സര്‍വകലാശാല സബ് സെന്റര്‍, തദ്ദേശീയ ആര്‍ട്ട് ഗ്യാലറി സൗരോര്‍ജം തന്നെ സൗഭാഗ്യം, സോഫ്റ്റ്‌വെയര്‍ ഹോംസ് എന്നീ പാഠ്യ പാഠ്യേതര രംഗങ്ങളില്‍ നിരവധി പുരസ്‌കാരങ്ങള്‍ നേടിയ സ്‌കൂളിനെ പി.ടി.എ പ്രസിഡന്റ് കെ. വി. ദാമോദരന്‍ അനുമോദിച്ചു. പ്രിന്‍സിപ്പല്‍ കെ. ടി. എന്‍ ഭാസ്‌കരന്‍, ഹെഡ്മിസ്ട്രസ് എം. രുഗ്മിണി ആശംസ നേര്‍ന്നു. പി. ചന്ദ്രന്‍ സ്വാഗതവും വി. വി. മനോജ് നന്ദിയും പറഞ്ഞു.
Keywords: Radio school panchayath, Competition, Kannur radio station, A.V.Smaraka GHSS, Winner, Karivellur, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News