Investigation | പ്രവീൺ നെട്ടാറു കൊലപാതകം: കസ്റ്റഡിയിലെടുത്ത മലയാളിയെ ചോദ്യം ചെയ്യുന്നു; 'പ്രതികൾ ബന്ധപ്പെട്ടത് വാട്സ്ആപ് കോളുകൾ വഴി'
Jul 31, 2022, 13:42 IST
മംഗ്ളുറു: (www.kasargodvartha.com ) ബിജെപി യുവനേതാവ് പ്രവീൺ കുമാർ നെട്ടാറു വധക്കേസിൽ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത കണ്ണൂർ ജില്ലയിലെ യുവാവിനെ ചോദ്യം ചെയ്യുന്നു. തലശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് കർണാടക പൊലീസ് യുവാവിനെ പിടികൂടിയത്. ഇയാൾ കോഴിക്കടയിൽ ജോലി ചെയ്യുന്നയാളാണെന്നും ഒരു രാഷ്ട്രീയ സംഘടനയുമായി ബന്ധമുണ്ടെന്നും പൊലീസ് പറഞ്ഞു.
എന്നാൽ പ്രവീൺ വെട്ടേറ്റ് മരിച്ച ദിവസം ഇയാൾ ടൗണിൽ ഉണ്ടായിരുന്നില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു. കേസിൽ ദക്ഷിണ കന്നഡ ജില്ലയിലെ സകീർ (29), ശഫീഖ് (27) എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ശഫീഖും സകീറും ഗൂഢാലോചന നടത്തിയവരാണെന്നാണ് പൊലീസ് പറയുന്നത്. അതേസമയം കൊലപാതകം നടത്തിയവരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
'രണ്ട് മാസമായി പ്രവീണിനെ കൊലപ്പെടുത്താൻ പ്രതികൾ ഗൂഢാലോചന നടത്തിയിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി. പ്രതികൾ വാട്സ്ആപ് കോളുകൾ വഴി ബന്ധപ്പെടുകയും പ്രവീണിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭീഷണി കോളുകളെ കുറിച്ച് പ്രവീൺ തന്റെ സുഹൃത്തുക്കളുമായി പങ്കുവെച്ചിരുന്നു. കൂടാതെ അദ്ദേഹം ഇക്കാര്യം ബെല്ലാരെ പൊലീസിനെ വാക്കാൽ അറിയിക്കുകയും ചെയ്തിരുന്നു. എല്ലാ സൂചനകളും പൊലീസ് ഇപ്പോൾ അന്വേഷിക്കുകയാണ്', പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ജൂലൈ 26 ന് ബെല്ലാരെയിൽ ബൈകിലെത്തിയ അക്രമികൾ പ്രവീണിനെ തന്റെ കോഴിക്കടയ്ക്ക് മുന്നിൽ വെച്ച് വെട്ടിക്കൊല്ലുകയായിരുന്നു.

Keywords: Praveen Nettaru murder: Karnataka police detain suspect from Kannur, National, News, Karnataka, Mangalore, Murder-case, BJP, Whatsapp, Police Station, Kannur, Custody.
< !- START disable copy paste -->