400 കിലോമീറ്റര്‍ കാല്‍നടയായി കുരുന്നുകളുമായി ശബരിമലയിലേക്ക് പോകുന്ന പിതാവ്; 'കുഞ്ഞുങ്ങള്‍ ചെയ്തുതീര്‍ക്കുന്നത് ആരുടെ പാപഭാരംതീര്‍ക്കാന്‍', ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു
Dec 11, 2017, 13:33 IST
കണ്ണൂര്‍: (www.kasargodvartha.com 10.12.2017) 400 കിലോമീറ്റര്‍ കാല്‍നടയായി കുരുന്നുകളുമായി പിതാവ് ശബരിമലയിലേക്ക് പോകുന്നതിന്റെ ഫോട്ടോ സഹിതം ഡിവൈഎഫ്ഐ വനിതാ നേതാവ് ഫേസ്ബുക്കിലിട്ട പോസ്റ്റ് ചര്‍ച്ചയാവുന്നു. കുഞ്ഞുങ്ങള്‍ ചെയ്തുതീര്‍ക്കുന്നത് ആരുടെ പാപഭാരംതീര്‍ക്കാന്‍ എന്ന പരാമര്‍ശത്തോടെയാണ് ഡിവൈഎഫ്ഐ വനിതാ നേതാവ് കണ്ണൂര്‍ ചെറുകുന്നിലെ പി.പി ദിവ്യ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ഇത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയ്ക്കിടയാക്കി. പോസ്റ്റിന് അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര് കമന്റുമായി രംഗത്ത് വരികയും ചെയ്തു.
പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:
എന്ത് വിശ്വാസത്തിന്റെ പേരിലായാലും ശരി ഈ കാഴ്ച വല്ലാതെ വേദനിപ്പിക്കുന്നു. കാസര്‍കോടു നിന്നും കാല്‍നടയായി അച്ഛനോടൊപ്പം രണ്ടു കുരുന്നുകള്‍ ശബരിമലയിലേക്ക്. പൊരിവെയിലത്ത് നഗ്നപാദരായി ഈ കുഞ്ഞുങ്ങള്‍ താണ്ടാനുള്ളത് 400 കിലോമീറ്റര്‍. ആരു ചെയ്ത പാപഭാരം തീര്‍ക്കാനാണാവോ...
'ആ കുഞ്ഞിന്റെ മുഖത്തുള്ള പുഞ്ചിരി അയ്യപ്പ സ്വാമിയെ കാണാനുള്ള ആവേശമല്ലേ, അവര്‍ക്കില്ലാത്ത വേദന മറ്റുള്ളവര്‍ക്കെന്തിനാ, വിശ്വാസികളായവര്‍ എന്ത് ത്യാഗവും സഹിച്ചു അവരുടെ വിശ്വാസങ്ങള്‍ നില നിര്‍ത്തും' എന്ന തരത്തിലുള്ള കമന്റുകളും പോസ്റ്റിന് ലഭിച്ചു. ഇതിന് പ്രതികരണമായി 'അവര്‍ക്കില്ലാത്ത വേദന എന്നോ? ആര്‍ക്ക്? അങ്ങിനെ എങ്കില്‍ നമുക്ക് ഒന്നിനേ കുറിച്ചും പ്രതികരിക്കാന്‍ സാധിക്കില്ലേ? ആ കുട്ടികള്‍ നിശബ്ദം ഇത് സഹിക്കുന്നു. അല്ലാതെന്താ....?' എന്നിങ്ങനെയുള്ള കമന്റുകളും പോസ്റ്റില്‍ വന്നുകൊണ്ടിരിക്കുന്നു.
Keywords: Kasaragod, Kerala, news, Kannur, DYFI, Leader, P.P Divya's Facebook post on Shabarimala pilgrims, Discussed