സ്ത്രീകളോട് സൗഹൃദം നടിച്ച് സ്വര്‍ണ്ണാഭരണങ്ങള്‍ തട്ടിയെടുക്കുന്ന വിരുതനെ പോലീസ് വലയിലാക്കിയത് ട്രോളിലൂടെ; സോഷ്യല്‍ മീഡിയയില്‍ 'ട്രോളി' പ്രതിയെ പിടികൂടി വേറിട്ട ചരിതം സൃഷ്ടിച്ച് പോലീസ്
May 6, 2018, 18:26 IST
കണ്ണൂര്‍: (www.kasargodvartha.com 06.05.2018) തളിപ്പറമ്പില്‍ സ്ത്രീകളോട് സൗഹൃദം നടിച്ച് സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കുന്ന വിരുതനെ കണ്ടെത്താന്‍ ഏതറ്റം വരെയും പോകുമെന്ന് നിശ്ചയിച്ച പോലീസ് ഒടുവില്‍ എത്തിയച്ചേര്‍ന്നത് 'ട്രോളനില്‍'. സോഷ്യല്‍ മീഡിയയില്‍ പോലീസ് തന്നെ പ്രതിയുടെ ട്രോളുകളുണ്ടാക്കി ഷെയര്‍ ചെയ്യുകയായിരുന്നു. എന്നാല്‍ ട്രോളുകളൊന്നും പാഴായിപ്പോയില്ല. ഈ ട്രോളുകളിലൂടെ തന്നെ പ്രതി പിടിയിലായി.
കഴിഞ്ഞ ദിവസം കാസര്‍കോട് ഉപ്പളയിലെ മുസ്തഫ (45)യെയാണ് 'ട്രോളിലൂടെ' തളിപ്പറമ്പ് പോലീസ് പൊക്കിയത്. നിരവധി സ്ത്രീകളുടെ പണവുമായി മുങ്ങുകയാണ് മുസ്തഫ ചെയ്തത്. നീല ടീ ഷര്‍ട്ടു ധരിച്ച് മോഷ്ണത്തിനിറങ്ങിയ മുസ്തഫയെ കണ്ടെത്താന്‍ ട്രോളുകളുണ്ടാക്കി പോലീസ് തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയായിരുന്നു. പ്രതിയെ ട്രോളിലൂടെ കണ്ട് തിരിച്ചറിഞ്ഞത് വിരമിച്ച എസ്‌ഐയാണ്.
2008ല്‍ സമാനമായ കേസില്‍ കണ്ണൂര്‍ ടൗണില്‍ അറസ്റ്റിലായ മുസ്തഫയെക്കുറിച്ച് അന്ന് എസ് ഐയായിരുന്ന പോലീസുകാരനാണ് തളിപ്പറമ്പ് പൊലീസിന് വിവരം കൈമാറിയത്. വാര്‍ത്തകളും ട്രോളുകളും പ്രചരിച്ചതോടെ ക്ലീന്‍ ഷേവ് ചെയ്ത് കണ്ണട ധരിച്ച് രൂപം മാറിയാണ് മുസ്തഫ നാട്ടിലൂടെ നടന്നത്. ചോദ്യം ചെയ്യലില്‍ കണ്ണൂര്‍, തലശ്ശേരി, തളിപ്പറമ്പ്, പഴയങ്ങാടി, പയ്യന്നൂര്‍ സ്റ്റേഷനുകളിലായി വിവിധ മോഷണങ്ങള്‍ നടത്തിയതായി പ്രതി സമ്മതിച്ചു. നീല ടീ - ഷര്‍ട്ട് ഭാഗ്യചിഹ്നമായി കണ്ടാണ് ധരിച്ചിരുന്നത്. പ്രായമായ സ്ത്രീകളോട് പരിചയം നടിച്ച് ആഭരണവും പണവും തന്ത്രപൂര്‍വം തട്ടിയെടുക്കുന്നതാണ് മോഷ്ണ രീതി. കൈക്കലാക്കുന്ന സ്വര്‍ണം കടകളില്‍ വിറ്റ് പണം വാങ്ങും. ഇതിന് മുമ്പ് സമാനമായ കേസുകളിലും മുക്കുപണ്ട തട്ടിപ്പിലും മംഗളൂരുവിലടക്കം ഇയാള്‍ പിടിയിലായതായി പോലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kannur, Top-Headlines, Trending, Uppala, arrest, kasaragod, Taliparamba, Police make Trolls for Catching accused < !- START disable copy paste -->