വന്‍ കിട ഹോട്ടലുകളില്‍ താമസം, സഞ്ചാരം ആഡംബര കാറുകളില്‍; കുടുംബ ബന്ധങ്ങള്‍ ഉപേക്ഷിച്ച് തട്ടിപ്പില്‍ സജീവമായ ധന്യയ്ക്ക് പോലീസിന്റെ ലുക്ക്ഔട്ട് നോട്ടീസ്, തട്ടിയത് രണ്ട് സ്ത്രീകളില്‍ നിന്നായി 28 ലക്ഷം രൂപ
Jan 25, 2018, 11:42 IST
പയ്യന്നൂര്‍: (www.kasargodvartha.com 25.01.2018) രണ്ട് സ്ത്രീകളില്‍ നിന്നും 28 ലക്ഷം തട്ടി മുങ്ങിയ യുവതിയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. കണ്ണൂര്‍ കരിവെള്ളൂര്‍ പോത്തിരി ഹൗസിലെ ധന്യ (30) ആണ് കൊല്ലത്തു നിന്നും രണ്ട് സ്ത്രീകളെ കബളിപ്പിച്ച് മുങ്ങിയത്. യുവതിയെ പിടികൂടുന്നതിനായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ്. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷന്‍ പരിധിയില്‍ തട്ടിപ്പ് നടത്തിയതിന് രണ്ടു കേസുകളിലായി ധന്യ ജയില്‍വാസം അനുഷ്ടിച്ചിരുന്നു.
പിന്നീട് പുറത്തിറങ്ങിയ ധന്യ കൊല്ലത്തെത്തുകയും സമാന രീതിയില്‍ തട്ടിപ്പ് നടത്തുകയുമായിരുന്നു. കൊല്ലം മുണ്ടയ്ക്കല്‍ സ്വദേശിനികളായ സ്ത്രീകളാണ് തട്ടിപ്പിനിരയായത്. ഒരു സ്ത്രീയില്‍ നിന്ന് അഞ്ചു ലക്ഷവും ഇവരുടെ സുഹൃത്തായ മറ്റൊരു സ്ത്രീയില്‍ നിന്ന് 23 ലക്ഷം രൂപയുമാണ് ധന്യ കൈക്കലാക്കിയത്. ഈ യുവതികളില്‍ ഒരാളുടെ മകനും ധന്യയുടെ സഹോദരനും തമിഴ്‌നാട്ടില്‍ ഫാര്‍മസി കോഴ്‌സില്‍ സഹപാഠികളായിരുന്നു. ഈ അവസരം മുതലെടുത്ത് ധന്യ മുണ്ടയ്ക്കലിലെ സ്ത്രീയുടെ വീടുമായി അടുപ്പം സ്ഥാപിക്കുകയും അവിടെ പല തവണ താമസിക്കുകയും ചെയ്തു. കൊച്ചി നേവിയില്‍ റെക്കോര്‍ഡ്‌സ് ഓഫീസര്‍ എന്നാണ് പരിചയപ്പെടുത്തിയത്.
സ്ത്രീയുടെ ബി ടെക് ബിരുദധാരിയായ മകള്‍ക്ക് നാവിക സേനയില്‍ ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് 2.5 ലക്ഷം രൂപ ധന്യ വാങ്ങി. പിന്നീട് പല തവണയായി 2.5 ലക്ഷം രൂപ കൂടി വാങ്ങുകയും ചെയ്തു. നേവിയുടെ കാന്റീനില്‍ നിന്ന് എ സി ഉള്‍പെടെ വാങ്ങി നല്‍കാമെന്ന് പറഞ്ഞ് പണം തട്ടി. ഇതിനിടയിലാണ് സ്ത്രീയുടെ സുഹൃത്തും നാട്ടുകാരിയുമായ മറ്റൊരു സ്ത്രീയില്‍ നിന്ന് 23 ലക്ഷം രൂപ തട്ടിയെടുത്തത്. ഈ സ്ത്രീയുടെ എട്ടാം ക്ലാസുകാരനായ മകന് ഹയര്‍സെക്കന്‍ഡറിക്ക് കേന്ദ്രീയ വിദ്യാലയത്തിലും തുടര്‍ന്ന് നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ മെഡിസിനും പ്രവേശനം വാങ്ങി നല്‍കാമെന്ന് പറഞ്ഞാണ് പണം തട്ടിയത്. 17 ലക്ഷം ബാങ്ക് മുഖേനയും ബാക്കി തുക അല്ലാതെയും നല്‍കുകയായിരുന്നു.
ഇവരുടെ എടിഎം കാര്‍ഡ് പോലും ധന്യയെ ഏല്‍പിച്ചിരുന്നു. സ്ഥിരനിക്ഷേപം പിന്‍വലിച്ചാണ് പണം നല്‍കിയത്. അനായാസമായി ഇംഗ്ലീഷ് സംസാരിച്ചിരുന്ന ധന്യ എറണാകുളത്തെ വന്‍കിട ഹോട്ടലുകളിലാണ് താമസിച്ചിരുന്നതെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. ആഡംബര കാറുകള്‍ വാടകയ്‌ക്കെടുത്ത് കറങ്ങുന്നതും ധന്യയുടെ വിനോദമായിരുന്നു. വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമാണ് ധന്യയെങ്കിലും ബന്ധങ്ങളെല്ലാം ഉപേക്ഷിച്ച് തട്ടിപ്പില്‍ യുവതി സജീവമാവുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Karivellur, Kannur, Top-Headlines, Kollam, Cheating, Crime, Police Look out notice for Cheating case accused Dhanya < !- START disable copy paste -->

Keywords: Kerala, news, Karivellur, Kannur, Top-Headlines, Kollam, Cheating, Crime, Police Look out notice for Cheating case accused Dhanya