കണ്ണൂരിൽ കോവിഡ് ബാധിതന് പൊലീസ് അകമ്പടി; കാസർകോട്ട് പിടികിട്ടാപ്പുള്ളി
Apr 15, 2021, 23:10 IST
സൂപ്പി വാണിമേൽ
കാസർകോട്: (www.kasargodvartha.com 15.04.2021) നിയമവാഴ്ച വിവേചന വഴിയിൽ സഞ്ചരിച്ചതിന് പ്രത്യക്ഷ ഉദാഹരണമായി കാസർകോട് പൊലീസ് നടപടി. കോവിഡ് ബാധിതൻ എന്ന് ആരോപിച്ച് ഭരണകൂടം കൊല്ലാക്കൊല ചെയ്ത പ്രവാസി അമീറിനെ നിയമസഭ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി പിടികിട്ടാ പുള്ളിയെന്ന ലേബൽ പതിച്ച് മുൻകരുതൽ അറസ്റ്റ് നടത്തിയത് മുഖ്യമന്ത്രി കോവിഡ് മറച്ചുവെച്ചുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിൽ ചർചയാവുകയാണ്. കഴിഞ്ഞ വർഷം ഗൾഫിൽ നിന്നെത്തിയ അമീർ നാടാകെ സഞ്ചരിച്ച് കോവിഡ് വൈറസ് പരത്തി എന്നായിരുന്നു മുഖ്യമന്ത്രി വൈകുന്നേര വാർത്താസമ്മേളനത്തിൽ പറഞ്ഞത്.
അതിന്റെ പേരിൽ പാസ്പോർട് കണ്ടുകെട്ടൽ ഉൾപെടെ നടപടി സ്വീകരിക്കാൻ നിർദേശം നൽകിയതായും അറിയിച്ചു. കാസർകോട് ജില്ല കലക്ടർ ആവട്ടെ 'അവർ ഇനി ഗൾഫ് കാണില്ല' എന്നായിരുന്നു മാധ്യമങ്ങളോട് പ്രസ്താവിച്ചത്. കാസർകോട് ജനറൽ ആശുപത്രിയിലെ കോവിഡ് വിഭാഗത്തിൽ കിടന്ന അമീർ ജനൽ വഴി പുറത്തേക്ക് തുപ്പി പരിസരമാകെ വൈറസ് പരത്തുന്നുവെന്ന ആക്ഷേപവും ചില കേന്ദ്രങ്ങൾ ഉയർത്തി.

ഒടുവിൽ രോഗമുക്തനായി അമീർ ആശുപത്രി വിട്ടു. അമീറിനൊപ്പം വീടിനടുത്തുള്ള വിവാഹ ചടങ്ങിന്റെ പരിസരത്ത് സെൽഫി എടുത്തതിന്റെ പേരിൽ എൻ എ നെല്ലിക്കുന്ന് എംഎൽഎയും ദേശീയപാതയിലൂടെ കാറിൽ സഞ്ചരിക്കുമ്പോൾ ഹസ്തദാനം ചെയ്തതിന് എം സി ഖമറുദ്ദീൻ എംഎൽഎയും ക്വാറന്റൈനിൽ കഴിയേണ്ടിവന്നു.
മുൻകരുതൽ അറസ്റ്റിലായ 15 പേരിൽ രണ്ടാം നമ്പറുകാനാണ് അമീർ. പകർചവ്യാധി വ്യാപന (ഐപിസി 269) വുമായി ബന്ധപ്പെട്ടതാണ് ഇദ്ദേഹത്തിനെതിരെ കാസർകോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് കോടതിയിൽ പൊലീസ് സമർപിച്ച കുറ്റപത്രം. അമീർ അറസ്റ്റിലായ സമയം കോവിഡ് വാഹകനായ മുഖ്യമന്ത്രി പ്രത്യേക സുരക്ഷാസേനയുടേയും പൊലീസിന്റേയും അകമ്പടിയോടെ ജനലക്ഷങ്ങളുമായി സമ്പർക്കത്തിലായിരുന്നുവെന്നാണ് ആക്ഷേപം.
അതിനിടെ പിണറായി വിജയന് കോവിഡ് പ്രോടോകോള്‍ ലംഘിച്ചെന്ന ആരോപണവുമായി കേന്ദ്രസഹമന്ത്രി വി മുരളീധരന് രംഗത്തെത്തി. പ്രോടോകോള്‍ പാലിക്കാതെയാണ് മുഖ്യമന്ത്രി ആശുപത്രിയില്‍ എത്തിയതെന്നും രോഗം ബാധിച്ച് ആറാം ദിവസം ആശുപത്രി വിട്ടെന്നും അദ്ദേഹം ആരോപിച്ചു.
ആറാം തിയതി കോവിഡ് ബാധിച്ച മകൾ താമസിക്കുന്ന വീട്ടിൽ നിന്നാണ് മുഖ്യമന്ത്രി വോട് ചെയ്യാൻ എത്തിയത്. ആശുപത്രിയില്‍ എത്തിയത് ആംബുലന്‍സിലല്ല. മുഖ്യമന്ത്രിക്ക് കോവിഡ് ബാധിച്ചത് ഏത് ദിവസമെന്ന് വ്യക്തമാക്കണം. നാലാം തിയതിയാണ് ബാധിച്ചതെങ്കില്‍ അന്ന് നടത്തിയ റാലിയും പ്രോടോകോള്‍ ലംഘനമാണ്. പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള ആള് പെരുമാറേണ്ട രീതിയിലല്ല മുഖ്യമന്ത്രി പെരുമാറിയത്.
ജനങ്ങള്‍ക്ക് ക്ലാസെടുത്ത മുഖ്യമന്ത്രി എന്താണ് ഇപ്പോള്‍ ചെയ്യുന്നതെന്നും കാരണവര്‍ക്ക് എന്തുമാകാം എന്നാണോയെന്നും മുരളീധരന് ചോദിച്ചു. കോവിഡ് പ്രോടോകോള്‍ ലംഘനത്തിന് മുഖ്യമന്ത്രിക്കെതിരെ കേസ് എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
2020 ഏപ്രിൽ 14ന് സംസ്ഥാനത്ത് എട്ട് പേർക്കും അതിൽ കാസർകോട് ഒരാൾക്കുമായിരുന്നു കോവിഡ് എങ്കിൽ ഒരു വർഷം പിന്നിട്ട് 2021 ഏപ്രിൽ 14 ആയപ്പോൾ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത് 8778 പേർക്കാണ്. അതിൽ കാസർകോട് ജില്ലയിൽ നിന്ന് മാത്രം 424 രോഗബാധിതരുണ്ട്. ഈ സമയത്താണ് മുഖ്യമന്ത്രി പ്രോടോകോൾ ലംഘിച്ചെന്ന ആരോപണം ചർചയാവുന്നതെന്നാണ് ശ്രദ്ധേയമായ കാര്യം.
Keywords: Kerala, News, Kasaragod, Top-Headlines, Mask, COVID-19, Corona, Pinarayi-Vijayan, Kannur, Police, Police escort to COVID patient in Kannur; Wanted man in Kasargod.
< !- START disable copy paste -->