Arrested | കോടതിമുറിയില്‍ നിന്നും 'ഇറങ്ങിയോടിയ' പെരിയാട്ടടുക്കം റിയാസ് റിമാന്‍ഡില്‍
Aug 8, 2022, 23:34 IST
കണ്ണൂര്‍: (www.kvartha.com) മോഷണകേസില്‍ കീഴടങ്ങാനെത്തിയതിനിടെ 'റിമാന്‍ഡിലാകുമെന്ന് കണ്ട് ഓടിരക്ഷപ്പെട്ട' കുപ്രസിദ്ധ വാഹനമോഷ്ടാവ് കാസര്‍കോട് സ്വദേശിയായ പെരിയാട്ടടുക്കം റിയാസ് അറസ്റ്റില്‍. പയ്യന്നൂര്‍ കോടതിയില്‍ നിന്നാണ് ഇയാള്‍ ഓടിരക്ഷപ്പെട്ടതെന്ന് പൊലീസ് പറയുന്നു.
കഴിഞ്ഞ മാസം 22നാണ് വൈകുന്നേരം പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ റിയാസിന്റെ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തുന്നതിനിടെ ഇറങ്ങിയോടിയത്. ഈ വാറന്റില്‍ പൊലിസ് അറസ്റ്റു ചെയ്യുമെന്നും റിമാന്ഡിലാവുമെന്നുള്ള ഭയത്തിലാണ് താന്‍ മജിസ്ട്രേറ്റിന്റെ മുന്നില്‍ നിന്നും ഇറങ്ങിയോടിയതെന്നും ഇയാള്‍ മൊഴിനല്‍കിയതായി പൊലീസ് പറഞ്ഞു.
Keywords: News, Kerala, Kannur, Top-Headlines, Arrested, Crime, Accused, Police, Police arrested theft case accused who escaped from court.
< !- START disable copy paste -->