ബസ്സില്‍ സഞ്ചരിച്ച എസ് ഐക്ക് കോവിഡ് പോസിറ്റീവ്; മിനുട്ടുകള്‍ക്ക് മുമ്പ് ഇതേ ബസ്സില്‍ കൊണ്ട് പോയത് 24 പ്രതികളെ; ആശങ്ക
Jul 25, 2020, 10:55 IST
കാസര്‍കോട്: (www.kasargodvartha.com 25.07.2020) ബസ്സില്‍ സഞ്ചരിച്ച എസ് ഐക്ക് കോവിഡ് പോസിറ്റീവായി മിനുട്ടുകള്‍ക്ക് മുമ്പ് അതേ ബസ്സില്‍ പ്രതികളെയും കൊണ്ട് പോയി. വെള്ളിയാഴ്ച രാവിലെ കാസര്‍കോട് സബ് ജയിലില്‍ നിന്ന് 2 ബസുകളിലായി 24 പ്രതികളും 10 പൊലീസുകാരും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു പോയിരുന്നു. ഇവയില്‍ ഒരു ബസ്സില്‍ രാവിലെ കാലിക്കടവില്‍ നിു തലപ്പാടിയിലേക്ക് പൊലീസ് ഉദ്യോഗസ്ഥരെയും കൊണ്ടുപോയിരുന്നു.
ബസില്‍ രാവിലെ സഞ്ചരിച്ച കുമ്പള കോസ്റ്റല്‍ പൊലീസ് സ്റ്റേഷനിലെ എസ് ഐയ്ക്ക് കോവിഡ് പോസിറ്റീവായെ വിവരം ലഭിച്ചതോടെ ബസ് ഒഴിവാക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കുകയായിരുന്നു. എന്നാല്‍ ഉച്ചയ്ക്കു ഒരു മണിയോടെ ഈ നിര്‍ദ്ദേശം ലഭിക്കുമ്പോഴേക്കും ബസ് കണ്ണൂരിലെത്തിയിരുന്നു. ഈ സംഭവം വളരെയധികം ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.
ഈ ബസുകളില്‍ സാമൂഹിക അകലം പാലിക്കാത്തതിെന്റ പേരില്‍ പ്രതികള്‍ പൊലീസുകാരോട് കലഹിച്ചിരുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതോടെ കോവിഡിന്റെ കാര്യത്തില്‍ ചില പൊലീസുകാര്‍ അശ്രദ്ധരാവുന്നുണ്ടോ എന്ന ചോദ്യവും ഉയരുന്നുണ്ട്.
Keywords: Kerala, Kasaragod, News, COVID-19, Corona, Police, Bus, Kannur, Patient's, Jail, Sub-jail, Police and Accused traveled in a bus which a policemen with COVID positive traveled.