city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Police says | സ്വർണം തട്ടിയെടുക്കൽ: 'സംസ്ഥാനത്തെമ്പാടുമുള്ള ക്വടേഷൻ സംഘങ്ങള നിയന്ത്രിക്കുന്നത് കാക്കനാട് വാടകക്കെടുത്ത വീട്ടിൽ; നേതൃത്വം അർജുൻ ആയങ്കി; പിടികൂടിയത് അതിസാഹസികമായി'; വെളിപ്പെടുത്തി പൊലീസ്

കണ്ണൂർ: (www.kasargodvartha.com) സംസ്ഥാനത്തെ 'പൊട്ടിക്കൽ' സംഘങ്ങൾക്ക് നേതൃത്വം നൽകി വന്നിരുന്നത് കണ്ണൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അർജുൻ ആയങ്കിയുടെ സ്വർണക്കടത്ത് സംഘമാണെന്ന് പൊലീസ്. കണ്ണൂരിലെ മലയോര പ്രദേശങ്ങൾ താമസിച്ച് സംസ്ഥാനത്തെ വിമാനത്താവളങ്ങളെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വൻ സ്വർണക്കടത്ത് സംഘത്തിന് നേതൃത്വം നൽകുന്ന അർജുൻ ആയങ്കിയുടെ കൂട്ടാളിയുമാണെന്നാണ് ഇവർ പിടിയിലായതോടെ തെളിഞ്ഞതെന്ന് വൃത്തങ്ങൾ പറയുന്നു.
  
Police says | സ്വർണം തട്ടിയെടുക്കൽ: 'സംസ്ഥാനത്തെമ്പാടുമുള്ള ക്വടേഷൻ സംഘങ്ങള നിയന്ത്രിക്കുന്നത് കാക്കനാട് വാടകക്കെടുത്ത വീട്ടിൽ; നേതൃത്വം അർജുൻ ആയങ്കി; പിടികൂടിയത് അതിസാഹസികമായി'; വെളിപ്പെടുത്തി പൊലീസ്

അർജുൻ ആയങ്കിയെയും സംഘത്തിനെയും പയ്യന്നൂർ പെരിങ്ങോത്ത് വെച്ച് മലപ്പുറം എസ് പി സുജിത് ദാസിൻ്റെ നിർദേശപ്രകാരം കൊണ്ടോട്ടി ഡിവൈ എസ് പി കെ അശ്റഫിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്. അർജുൻ ആയങ്കി (26) യെ കൂടാതെ, കണ്ണൂർ ജില്ലയിലെ കാപ്പിരി പ്രണവ് (25), സനൂജ് (22), തിരുവനന്തപുരം ജില്ലയിലെ നൗഫൽ (26) എന്നിവരെയാണ് പിടികൂടിയത്.


പൊലീസ് പറയുന്നതിങ്ങനെ

'പെരിങ്ങോം അരവഞ്ചാലിലെ മലമുകളിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്ന സംഘത്തെ അതിസാഹസികമായാണ് പെരിങ്ങോം പൊലീസിൻ്റെ സഹായത്തോടെ പുലർചെ ഒരു മണിയോടെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. രഹസ്യ നീക്കത്തിലൂടെ പ്രതിയായ നൗഫലിനെ രണ്ട് ദിവസം മുമ്പ് വയനാട്ടിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും പിടികൂടിയിരുന്നു. കരിപ്പൂർ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ ഇറങ്ങിയ അർജുൻ ആയങ്കി കാക്കനാട് ജയിലിൽ വെച്ച് പരിചയപ്പെട്ട എറണാംകുളം സ്വദേശികളെയും ഉൾപെടുത്തി പുതിയ സംഘം രൂപീകരിച്ച് പ്രവർത്തിച്ച് വരികയായിരുന്നു.

  

തിരുവനന്തപുരം സ്വദേശിയായ നൗഫലുമായി ചേർന്ന് കാക്കനാട് വീട് വാടകക്കെടുത്ത് താമസിച്ചാണ് കേരളത്തിലെ വിവിധ ജില്ലകളിലെ ക്വടേഷൻ സംഘങ്ങള നിയന്ത്രിച്ചിരുന്നത്. നിലവിൽ യുവജനക്ഷേമ കമീഷൻ വെമ്പായം പഞ്ചായത് കോഡിനേറ്ററാണ് നൗഫൽ. സംഘത്തിലുളളവരെ പിടികൂടിയതറിഞ്ഞ് നൗഫൽ ഇവരെ ഇടുക്കിയിലെ തന്റെ സ്വകാര്യ റിസോർടിൽ താമസിപ്പിക്കുകയായിരുന്നു. തുടർന്ന് ഒളിവിൽ കഴിയുന്നതിനുള്ള സൗകര്യങ്ങൾ നൽകുകയായിരുന്നു. ഇയാളുടെ വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഈ മാസം 11ന് കരിപ്പൂർ എയർപോർട് പരിസരത്തുനിന്നും അനധികൃതമായി അഞ്ച് പേരെ പൊലീസ് പിടികൂടിയിരുന്നു. ഇവരിൽ നിന്നും കവർച ചെയ്ത സ്വർണവും കണ്ടെത്തിയിരുന്നു.

പിടിയിലായ അർജുൻ ആയങ്കി കൊലപാതക ശ്രമമുൾപെടെയുള്ള കേസിൽ പ്രതിയാണ്. പിടിയിലായ പ്രതികളിൽ നിന്നും രണ്ട് കാറുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കേരളത്തിലെ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് നടന്ന കവർചകളിൽ ഈ സംഘത്തിന്റെ പങ്ക് അന്വേഷിച്ചുവരികയാണ്. കൂടുതൽ അന്വേഷണങ്ങൾക്കും തെളിവെടുപ്പിനുമായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങും. കാപ ചുമത്താനുള്ള നടപടികളും സ്വീകരിക്കും', അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.

പൊലീസ് സംഘത്തിൽ മലപ്പുറം ഇൻസ്പക്ടർ ജോബി തോമസ്, കരിപ്പൂർ ഇൻസ്പക്ടർ ഷിബു പ്രത്യേക അന്വേഷണ സംഘത്തിലെ പി. സഞ്ജീവ്, രതീഷ്, സബീഷ്, ശബീർ, സഹേഷ്, സ്വാദിഖലി റഹ്‌മാൻ, ഹമീദലി, സുബ്രഹ്മണ്യൻ എന്നിവരും ഉണ്ടായിരുന്നു.

Keywords:  Kannur, Kerala, News, Top-Headlines, Gold, Kochi, Smuggling, Case, Arrest, Investigation, Police, Police about Arjun Ayanki's arrest.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia