പ്ലസ്ടൂ വിജയശതമാനം: കാസര്‍കോട് 85.34, കണ്ണൂര്‍ 88.52
May 15, 2012, 22:02 IST
കാസര്‍കോട്: ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ 85.34 ശതമാനം വിജയം നേടി. കഴിഞ്ഞവര്‍ഷത്തേക്കാള്‍ നേരിയ വര്‍ദ്ധനവാണ് ഉണ്ടായത്. ഹയര്‍ സെക്കണ്ടറിയില്‍ കഴിഞ്ഞ വര്‍ഷം 74.68 ശതമാനമായിരുന്നു വിജയം. എല്ലാ വിഷയത്തിലും ഹയര്‍ സെക്കണ്ടറി തലത്തില്‍ 140 വിദ്യാര്‍ഥികള്‍ എ പ്ലസ് നേടി. ഹയര്‍ സെക്കന്‍ഡറിയില്‍ 11264 കുട്ടികള്‍ പരീക്ഷ എഴുതില്‍ 9613 പേര് ഉപരിപഠനത്തന് അര്‍ഹതനേടി.
ജില്ലയില്‍ നാല് സ്കൂളുകളാണ് ഹയര്‍ സെക്കണ്ടറിയില്‍ നൂറ് ശതമാനം വിജയം കൊയ്തത്. മാര്‍ത്തോമ ബധിര വിദ്യാലയം ചെര്‍ക്കള, ലിറ്റില്‍ ഫ്ളവര്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ കാഞ്ഞങ്ങാട്, മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ പരവനടുക്കം, ഉദുമ, ദുര്‍ഗ ഹയര്‍ സെക്കണ്ടറി എന്നീ സ്കൂളുകളാണ് നൂറ് ശതമാനം വിജയെ കൊയ്തത്. കഴിഞ്ഞ വര്‍ഷവും മാര്‍ത്തോമ ബധിര വിദ്യാലയം ചെര്‍ക്കള, ലിറ്റില്‍ ഫ്ളവര്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ കാഞ്ഞങ്ങാട്, മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ പരവനടുക്കം, ഉദുമ എന്നിവ നൂറുശതമാനം വിജയംനേടിയിരുന്നു. അതേസമയം കഴിഞ്ഞ വര്‍ഷവും രണ്ട് വിദ്യാര്‍ത്ഥികളുടെ പരാജയം കാരണം നൂറ് ശതമാനം വിജയം നഷ്ടപ്പെട്ട സ്കൂളാണ് കാഞ്ഞങ്ങാട് ദുര്‍ഗാ ഹയര്‍ സെക്കണ്ടറി. മാര്‍ത്തോമയില്‍ 21 കുട്ടികളും പരവനടുക്കം എംആര്എച്ച്എസില് 57 വിദ്യാര്‍ഥികളും ലിറ്റില്‍ ഫ്ളവറില്‍ 52 പേരും പരീക്ഷ എഴുതിയിട്ടുണ്ട്.
കണ്ണൂര്‍: എസ്എസ്എല്‍സി പരീക്ഷയിലെ നേട്ടം ആവര്‍ത്തിക്കാനായില്ലെങ്കിലും ഹയര്‍സെക്കന്‍ഡറിയിലും കണ്ണൂരിനു മികച്ച നേട്ടം. കഴിഞ്ഞ രണ്ടു വര്‍ഷത്തെക്കാളും മികച്ച നേട്ടം കരസ്ഥമാക്കാന്‍ ജില്ലയ്ക്കായി. ഇത്തവണ ജില്ലയുടെ വിജയശതമാനം 88.5 ആണ്. കഴിഞ്ഞ വര്‍ഷം ഇതു 85 ശതമാനമായിരുന്നു. മുന്‍വര്‍ഷത്തെ വിജയനേട്ടവുമായി താരതമ്യം ചെയ്യുമ്പോള്‍ 3.52 ശതമാനത്തിന്റെ വര്‍ധനയാണ് ഇത്തവണ ഉണ്ടായിട്ടുള്ളത്. 2010ല്‍ വിജയ ശതമാനം 80.65 ആയിരുന്നു. സംസ്ഥാനതലത്തില്‍ അഞ്ചാം സ്ഥാനത്താണ് കണ്ണൂര്‍. നൂറുമേനി നേടിയ വിദ്യാലയങ്ങളുടെ എണ്ണത്തിലും ജില്ല ഏറെ മുന്നേറി. കഴിഞ്ഞ വര്‍ഷം നൂറുമേനി രണ്ടു വിദ്യലയങ്ങളിലായി ഒതുങ്ങിയപ്പോള്‍ ഇത്തവണ മാഹി ഉള്‍പ്പെടെയുള്ള മേഖലകളില്‍ നിന്നായി ആറു വിദ്യാലയങ്ങള്‍ നൂറുശതമാനം വിജയം നേടി. 1,141 വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ.ഗ്രേഡ് നേടി. എല്ലാ വിഷയങ്ങള്‍ക്കു എ പ്ലസ് നേടിയവരുടെ എണ്ണം 246 ആണ്. 158സ്കുളുകളില് നിന്നായി 23,657 കുട്ടികളായിരുന്നു പരീക്ഷയ്ക്കു പേര് രജിസ്റ്റര്‍ ചെയ്തത്. അതില്‍ പരീക്ഷക്ക് ഹാജരായ 23,563 പേരില്‍ 20,858 പേര് ഉപരിപഠനയോഗ്യത നേടി.
ഓപ്പണ്‍ സ്കൂള്‍ വിഭാഗത്തില്‍ 46.88 ശതമാനമാണ് വിജയം. ഈ വിഭാഗത്തില്‍ 4913 പേര് പരീക്ഷ എഴുതിയിതില്‍ 2,303പേര് വിജയിച്ചു. ഓപ്പണ്‍ വിഭാഗത്തില്‍ ഒരാള്‍ക്കു പോലും എ പ്ലസ് നേടാനായില്ല. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 1305 പേര് പരീക്ഷയെഴുതിയതില്‍ പാര്‍ട്ട് വണ്‍ ആന്‍ഡ് പാര്‍ട്ട് ടു വിഭാഗത്തില്‍ 94.25ശതമാനം പേര് വിജയിച്ചു. പാര്‍ട്ട് വണ്‍, പാര്‍ട്ട് ടു ആന്‍ഡ് പാര്‍ട്ട് ത്രീ വിഭാഗത്തില്‍ 84.21 ശതമാനം പേരും ഉപരിപഠനയോഗ്യത നേടി. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഒന്‍പതു സ്കൂളുകള്‍ 100 ശതമാനം വിജയം നേടി. എഴുപത്തിയേഴ് സ്കൂളുകള്‍ തൊണ്ണൂറുശതമാനത്തിനുമുകളില്‍ വിദ്യാര്‍ഥികളെ വിജയിപ്പിച്ചു. ഒരു കുട്ടി പരാജയപ്പെട്ടതോടെ നൂറുതമാനം വിജയം നഷ്ടപ്പെട്ടത് എഴു സ്കൂളുകള്‍ക്കാണ്.
ഇവര്‍ എ പ്ലസിന്റെ മികവില്‍
സി.ജെ.എച്ച്.എസ്.എസ് ചെമ്മനാട് സ്കൂള്‍ വിദ്യാര്‍ത്ഥിയും ഹസന്‍കുട്ടി-ഉമ്മാലിമ്മാ ദമ്പതികളുടെ മകനുമായ അഹമ്മദ് നഷാത്ത്.സി.എ.
കെ പി ബാലകൃഷ്ണന്-എം തങ്കമണി ദമ്പതികളുടെ മകളായ എം സ്വാതി. ബോവിക്കാനം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥിനി.
കടമ്പൂര് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വിദ്യാര്‍ത്ഥിയും അനീഷ്കുമാര്‍-അനിത ദമ്പതികളുടെ മകളുമായ അര്‍ച്ചിത.
ടി ജി എച്ച് എസ് സ്കൂള്‍ വിദ്യാര്‍ത്ഥിയും ചായ്യോത്ത് കെ രാജഗോപാലന്‍-ടി ചന്ദ്രമതി ദമ്പതികളുടെ മകനുമായ പ്രവീണ്‍ രാജ്.
Ahammed Nashath C.A |
M Swathi Krishna |

Praveen Raj |

Architha |

Keywords: Kannur, Kasaragod, Plus Two, Result.