റെയില്‍വെ സ്റ്റേഷന് കേന്ദ്രീകരിച്ച് പെട്രോള്‍ ഊറ്റുന്നതിന് പിന്നില്‍ രണ്ടംഗ സംഘം
May 4, 2016, 22:32 IST
കാസര്‍കോട്: (www.kasargodvartha.com 04.05.2016) റെയില്‍വെ സ്റ്റേഷന് പരിസരത്ത് നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍ നിന്ന് പെട്രോള്‍ ഊറ്റുന്നതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് രണ്ടംഗ സംഘമാണെന്നാണ് സൂചന. കഴിഞ്ഞ ദിവസം കണ്ണൂരില്‍ ജോലിചെയ്യുന്ന അധ്യാപകന്റെ ബൈക്കില്‍ നിന്നും സംഘം പെട്രോള്‍ ഊറ്റിയതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. അധ്യാപകന് രാത്രിയില്‍ ട്രെയിനിറങ്ങി വീട്ടിലേക്ക് പോകാനിരിക്കെയാണ് ബൈക്കിലെ പെട്രോള്‍ ഊറ്റിയെടുത്തതായി ബോദ്ധ്യമായത്.
പ്രധാനമായും റെയില്‍വേ സ്റ്റേഷന് പരിസരങ്ങളില്‍ നിര്‍ത്തിയിടുന്ന ബൈക്കുകളില്‍ നിന്നാണ് പെട്രോള്‍ ഊറ്റുന്നത്. പെട്രോള്‍ ഊറ്റുന്നവരെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതോടെ ഇവര്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്. ഇരുചക്ര വാഹനങ്ങളുടെ ടാങ്കിലേക്കു പോകുന്ന പൈപ്പ് വലിച്ചുപൊട്ടിച്ചാണ് ഇവര്‍ പെട്രോള്‍ ഊറ്റുന്നത്. അതുകൊണ്ടുതന്നെ പെട്രോള്‍ വാങ്ങികൊണ്ടുവന്ന് നിറച്ചാലും പൈപ്പ് മാറ്റാതെ ഇരുചക്ര വാഹനങ്ങള്‍ ഓടിച്ചു പോകാന്‍ സാധിക്കാതെ ഉടമകള്‍ വഴിയില്‍ ഒറ്റപ്പെടുകയാണ് ചെയ്യുന്നത്.
നേരത്തെതന്നെ പരിസരവാസികള്‍ക്ക് പെട്രോള്‍ ഊറ്റുന്നവരെക്കുറിച്ച് സംശയങ്ങളുണ്ടായിരുന്നു. പോലീസ് നടത്തിയ അന്വഷണത്തിലാണ് ഇവര്‍ തന്നെയാണ് പെട്രോള്‍ ഊറ്റുന്നതെന്ന് വ്യക്തമായിരിക്കുന്നത്. ഇവരെ കൈയ്യോടെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്.

Keywords: Kasaragod, Railway Station, Petrol, Kannur, Police, Teacher, Bike, Theft, Pipe, Neighboring.thefes, Petrol pouring out from bike: Two member gang will trapped.