പെരിയ ഇരട്ടക്കൊല: കണ്ണൂര്‍ ബന്ധം തേടി അന്വേഷണ സംഘം, കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകക്കേസില്‍ പ്രതികളായ 2 പേര്‍ സംഭവദിവസം കല്യോട്ടെത്തിയതായി സൂചന, പ്രതികളില്‍ ചിലര്‍ നേരത്തെ കണ്ണൂരിലെ പാര്‍ട്ടിഗ്രാമത്തിലെത്തി ആയുധപരിശീലനവും നടത്തി?
Feb 23, 2019, 12:01 IST
കാസര്‍കോട്: (www.kasargodvartha.com 23.02.2019) പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത്ത് എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കണ്ണൂര്‍ ബന്ധം തേടി അന്വേഷണ സംഘം. സംഭവ ദിവസം കല്യോട്ട് കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകക്കേസില്‍ പ്രതികളായ രണ്ടു പേര്‍ എത്തിയിരുന്നുവെന്നാണ് സൂചന ലഭിച്ചിരിക്കുന്നത്. സംഭവത്തിനു ശേഷം ഇവര്‍ അപ്രത്യക്ഷരാണ്. കറുത്ത നിറമുള്ള കാര്‍ അതിവേഗം ദേശീയപാത വഴി കടന്നു പോയതു കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്.
അതേസമയം കൊലപാതകം നടന്നതിനു ശേഷം പീതാംബരന്‍ ഉള്‍പെടെയുള്ള സംഘം കാഞ്ഞങ്ങാട് ഭാഗത്തുള്ള ചാലിങ്കാല്‍- മൊട്ട- രാവണീശ്വരം വരെ ആദ്യം സഞ്ചരിച്ചിരുന്നതായാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഇതിനു ശേഷമാണ് പാര്‍ട്ടി ഓഫീസിലെത്തിയത്. ആരെയെങ്കിലും കൊണ്ടുവിടാനായിരുന്നോ ഈ യാത്രയെന്നാണ് അന്വേഷണ സംഘം ഇപ്പോള്‍ അന്വേഷിക്കുന്നത്. ക്വട്ടേഷന്‍ സംഘത്തിന്റെ സാന്നിധ്യം അന്വേഷണ സംഘം പൂര്‍ണമായും തള്ളിക്കളഞ്ഞിട്ടില്ല. ആദ്യഘട്ട അന്വേഷണത്തില്‍ നിലവില്‍ അറസ്റ്റിലായവര്‍ക്ക് കൊലപാതകവുമായി പങ്കുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം പ്രതികളില്‍ ചിലര്‍ കണ്ണൂരിലെ പാര്‍ട്ടിഗ്രാമത്തിലെത്തി ആയുധപരിശീലനം നേടിയിരുന്നതായി മൊഴി നല്‍കിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Crime, Kannur, Trending, Periya, Periya double murder; Investigation to Kannur Team
< !- START disable copy paste -->