Kodiyeri Balakrishnan | കോടിയേരി ബാലകൃഷ്‌ണന്റെ മൃതദേഹം തലശേരി ടൗണ്‍ ഹോളിൽ പൊതുദര്‍ശത്തിന് വെച്ചു; അവസാനമായി ഒരുനോക്ക് കാണാൻ വൻജനസാഗരം ഒഴുകിയെത്തുന്നു
Oct 2, 2022, 16:44 IST
തലശേരി: (www.kasargodvartha.com) സിപിഎം പോളിറ്റ്ബ്യൂറോ അംഗവും മുന്‍ സംസ്ഥാന സെക്രടറിയുമായ കോടിയേരി ബാലകൃഷ്‌ണന്റെ മൃതദേഹം ടൗണ്‍ ഹോളിലെത്തിച്ച് പൊതുദര്‍ശത്തിന് വെച്ചു. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രടറി എംവി ഗോവിന്ദനും അടക്കമുള്ള നേതാക്കൾ അന്ത്യാഭിവാദ്യം അർപിച്ചു. മൃതദേഹം ഉച്ചയ്ക്ക് 1.15ന് കണ്ണൂർ വിമാനത്താവളത്തിലെത്തി.
കണ്ണൂർ വിമാനത്താവളം മുതൽ തലശേരി ടൗൺഹാൾ വരെയുള്ള 23 കിലോമീറ്റർ ദൂരത്തിൽ റോഡിനിരുവശവും വൻ ജനക്കൂട്ടമായിരുന്നു. മട്ടന്നൂരിലും കൂത്തുപറമ്പിലും കതിരൂരിലുമടക്കം 14 കേന്ദ്രങ്ങളിലും തടിച്ചുകൂടിയ ജനാവലിക്കിടയിലൂടെയാണ് വിലാപയാത്ര തലശേരി ടൗൺ ഹോളിലെത്തിച്ചത്. രാത്രി വൈകും വരെ മൃതദേഹം ടൗൺഹാളിൽ പൊതുദർശനത്തിന് വയ്‌ക്കും. പ്രിയ നേതാവിനെ അവസാനമായി ഒരു നോക്കു കാണാന്‍ പാര്‍ടി പ്രവര്‍ത്തകര്‍ ഒഴുകിയെത്തി കൊണ്ടിരിക്കുകയാണ്.
തിങ്കളാഴ്ച രാവിലെ 10 മണി മുതല്‍ മാടപ്പീടികയില്‍ അദ്ദേഹത്തിന്റെ വീട്ടിലും 11 മണി മുതല്‍ കണ്ണൂര്‍ ജില്ലാ കമിറ്റി ഓഫീസിലും പൊതു ദര്‍ശനമുണ്ടാകും. പയ്യാമ്പലത്ത് വൈകീട്ട് മൂന്നിന് പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാരം. ആദരസൂചകമായി തിങ്കളാഴ്ച തലശ്ശേരി, ധര്‍മ്മടം, കണ്ണൂര്‍ മണ്ഡലങ്ങളില്‍ ഹര്‍താല്‍ ആചരിക്കും.