city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Death | 'പൊന്നോമന മക്കള്‍ക്ക് മാരക രോഗമാണെന്ന് അറിഞ്ഞപ്പോള്‍ ഷീന കുടുംബത്തോടെ ജീവനൊടുക്കി'; ഞെട്ടല്‍ വിട്ടുമാറാതെ വരഡൂല്‍ ഗ്രാമം

കണ്ണൂര്‍: (www.kasargodvartha.com) മക്കള്‍ക്ക് വിഷം നല്‍കിയ തളിപ്പറമ്പ് മുയ്യം വരഡൂല്‍ സ്വദേശിനിയും ഭര്‍ത്താവും ജീവനൊടുക്കാന്‍ തീരുമാനിച്ചത് മക്കള്‍ക്ക് മാരകമായ രോഗം ബാധിച്ചതിനാലാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായി പൊലീസ് പറഞ്ഞു. ജീവനു തുല്യം സ്നേഹിച്ച രണ്ടു മക്കള്‍ക്കും ഓടിസം ബാധിച്ചുവെന്ന് അറിഞ്ഞതോടെ ഇനി എന്തിന് ജീവിക്കണമെന്ന മനോഭാവത്തില്‍ ദമ്പതികളെത്തി ചേര്‍ന്നുവെന്നാണ് കരുതുന്നത്. ഏറെ സംതൃപ്തകരമായ ജീവിതമായിരുന്നു കോഴിക്കോട് കുറ്റിക്കാട്ടൂര്‍ കുന്നുമ്മല്‍ ബാബുവിന്റെ മകന്‍ സബീഷും ഭാര്യ തളിപറമ്പ് മുയ്യം വരഡൂല്‍ സ്വദേശിനി ഷീനയും നയിച്ചിരുന്നത്.
          
Death | 'പൊന്നോമന മക്കള്‍ക്ക് മാരക രോഗമാണെന്ന് അറിഞ്ഞപ്പോള്‍ ഷീന കുടുംബത്തോടെ ജീവനൊടുക്കി'; ഞെട്ടല്‍ വിട്ടുമാറാതെ വരഡൂല്‍ ഗ്രാമം

എപ്പോഴും കളിയും ചിരിയും തമാശകളുമായി സ്വന്തം കുടുംബാംഗങ്ങള്‍ക്കിടെയിലും ബന്ധുക്കള്‍ക്കിടയിലും സുഹൃത്തുക്കള്‍ക്കിടയിലും ഇവര്‍ നിറഞ്ഞുനിന്നിരുന്നു. ഇരുവരും ഇതിനിടെയാണ് ഇളയകുട്ടിയുടെ അസുഖം തിരിച്ചറിഞ്ഞത്. എന്നാല്‍ അത് ദമ്പതികളെ തളര്‍ത്തിയിരുന്നില്ല. ചികിത്സയിലൂടെ കുഞ്ഞിനെ സാധാരണനിലയിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ കഴിയുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ മൂത്ത കുട്ടിക്കും ഇതേ അസുഖം തന്നെ ബാധിച്ചുവെന്നറിഞ്ഞതോടെ ദമ്പതികള്‍ തളര്‍ന്നു പോവുകയായിരുന്നു.

എങ്കിലും അതൊന്നും ഇവര്‍ പുറത്തുകാട്ടിയിരുന്നില്ല. ഇരുവരും ബന്ധുക്കളോടു പോലും ഇക്കാര്യം സംസാരിച്ചിരുന്നില്ല. കഴിഞ്ഞയാഴ്ചയും ദമ്പതികള്‍ മക്കള്‍ക്കൊപ്പം വരഡൂരിലെ വീട്ടില്‍ എത്തിയിരുന്നു. അന്നും ഇവരുടെ പെരുമാറ്റത്തില്‍ അസ്വാഭാവിതകയൊന്നും ബന്ധുക്കള്‍ക്ക് തോന്നിയിരുന്നില്ല. കാസര്‍കോട് എസ്ബിഐ മാനജരായി ചുമതലയേറ്റതിനു ശേഷം താന്‍ വീണ്ടും വരാമെന്നു പറഞ്ഞാണ് ഷീന മക്കള്‍ക്കൊപ്പം യാത്രയായത്. എന്നാല്‍ അതു ഒരിക്കലും തിരിച്ചുവരാത്ത യാത്രയാകുമെന്ന് ഷീനയുടെ വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല.

വ്യാഴാഴ്ച രാത്രിയോടെയാണ് ഇവര്‍ ദുരന്തവാര്‍ത്തയറിഞ്ഞത്. ഇതോടെ വരഡൂരിലെ വീട്ടില്‍ കൂട്ടകരച്ചിലുയര്‍ന്നു. ദുരന്തവാര്‍ത്തയറിഞ്ഞ് അച്ഛന്‍ നാരായണനും അമ്മ ജാനകയും സഹോദരിയും ബന്ധുക്കളും സങ്കടം സഹിക്കാന്‍ വയ്യാതെ പൊട്ടിക്കരയുകയായിരുന്നു. ഇവരെ ആശ്വസിപ്പിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍. സംഭവമറിഞ്ഞ് നാട്ടുകാരും ഞെട്ടലിലാണ്. ഷീന നാട്ടുകാര്‍ക്കും സുപരിചിതയാണ്. ഷീനക്കൊപ്പം വീട്ടിലെത്തിയാല്‍ സബീഷും നാട്ടുകാരുമായി സൗഹൃദം പുലര്‍ത്തിയിരുന്നു. നാട്ടുകാര്‍ തങ്ങളുടെ പ്രിയപ്പെട്ട കുടുംബത്തിന് സംഭവിച്ച ദുരന്തം വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. സംഭവമറിഞ്ഞതിനു ശേഷം രാത്രിമുതല്‍ ബന്ധുക്കളും നാട്ടുകാരും വീട്ടിലും പരിസരത്തുമുണ്ടായിരുന്നു.

Keywords: Kannur News, Malayalam News, Obituary. Kerala News, People deeply saddened over death of family.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia