city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പഴയങ്ങാടിയിലെ ജ്വല്ലറി കവര്‍ച്ചയ്ക്ക് കാഞ്ഞങ്ങാട്ടെ രാജധാനി കവര്‍ച്ചയുമായി സമാനത; പ്രതികള്‍ക്കു വേണ്ടി അന്വേഷണം ഊര്‍ജിതം

പയ്യന്നൂര്‍: (www.kasargodvartha.com 10.06.2018) പഴയങ്ങാടിയിലെ അല്‍ ഫത്തീബി ജ്വല്ലറി കവര്‍ച്ചക്ക് കാഞ്ഞങ്ങാട്ടെ രാജധാനി ജ്വല്ലറി കവര്‍ച്ചയുമായി സമാനത. വെള്ളിയാഴ്ച ഉച്ചയ്ക്ക് ജ്വല്ലറിയിലെ ജീവനക്കാര്‍ നിസ്‌കാരത്തിനു പള്ളിയില്‍ പോയ സമയത്താണ് നാടിനെ നടുക്കിയ മോഷണം നടന്നത്. ജ്വല്ലറിയില്‍ നിന്നും 3.4 കിലോ സ്വര്‍ണ ഉരുപ്പടികളും രണ്ടുലക്ഷം രൂപയും ഉള്‍പ്പെടെ ഒരു കോടിയോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കടയുടമയും രണ്ട് ജീവനക്കാരുമാണ് കടയില്‍ ഉണ്ടായിരുന്നത്.

കടയുടെ ഷട്ടര്‍ താഴ്ത്തി പൂട്ടിയതിനു ശേഷമാണ് ഇവര്‍ പള്ളിയില്‍ പോയത്. ഈസമയത്തെത്തിയ മോഷ്ടാക്കള്‍ കടയ്ക്കു മുന്നില്‍ വെള്ളനിറത്തിലുള്ള കര്‍ട്ടന്‍ തൂക്കി. കടയുടെ പുറത്തുസ്ഥാപിച്ച സിസിടിവി ക്യാമറ സ്‌പ്രേ പെയിന്റടിച്ച് കേടാക്കി. ഇതിനുശേഷം രണ്ടു പൂട്ടുകളും തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകടന്നതെന്നു കരുതുന്നു. അകത്തെ ഗ്ലാസ് ഡോറിന്റെ പൂട്ടും തകര്‍ത്തിട്ടുണ്ട്.

സ്വര്‍ണ ഉരുപ്പടികളും പണവും എടിഎം കാര്‍ഡും അടങ്ങിയ ബാഗുമാണ് കവര്‍ന്നത്. സിസിടിവി ക്യാമറയുടെ ഡിവിആര്‍ സംവിധാനവും മോഷ്ടാക്കള്‍ കൊണ്ടുപോയി. അതിനാല്‍ ക്യാമറദൃശ്യങ്ങള്‍ പരിശോധിച്ച് ഇവരെ തിരിച്ചറിയാനുള്ള സാധ്യതയില്ലാതായി. കടയടച്ച് അരമണിക്കൂറിനുള്ളില്‍ ഉടമ തിരിച്ചെത്തി. അപ്പോഴേക്കും മോഷ്ടാക്കള്‍ സ്ഥലംവിട്ടിരുന്നു. കടയുടെ പൂട്ട് പൊളിച്ചതു കണ്ടതോടെ മോഷണം നടന്നതായി ഉടമയ്ക്ക് മനസ്സിലായത്. കണ്ണൂര്‍ കക്കാട് സ്വദേശി എ പി ഇബ്രാഹിമിന്റെതാണ് ജ്വല്ലറി.

2010 ഏപ്രില്‍ 14 ന് ഉച്ചക്കാണ് കാഞ്ഞങ്ങാട്ടെ രാജധാനി ജ്വല്ലറിയിലും ഇതേ രീതിയിലായിരുന്നു കവര്‍ച്ച നടത്തിയത്. ജ്വല്ലറി ജീവനക്കാര്‍ ജുമാഅ നമസ്‌കാരത്തിനായി അടുത്തുള്ള പള്ളിയിലേക്ക് പോയ സമയത്താണ് കെട്ടിടത്തിന്റെ പിന്‍വശത്തെ ചുമര് കുത്തിത്തുരന്ന് 15 കിലോ സ്വര്‍ണ്ണാഭരണങ്ങളും 75,000 രൂപയും കൊള്ളയടിച്ചത്. കേസില്‍  ബളാല്‍ കല്ലഞ്ചിറ അരീക്കരയിലെ അബ്ദുള്‍ ലത്തീഫ്, കാഞ്ഞങ്ങാട് ആവിയിലെ താഹിറ, ശ്രീകൃഷ്ണ മന്ദിര്‍ റോഡില്‍ താമസിക്കുന്ന ഓട്ടോ ഡ്രൈവര്‍ രവീന്ദ്രന്‍, കുശാല്‍ നഗറിലെ മുഹമ്മദിന്റെ മകന്‍ എല്‍ അബ്ദുള്‍ ജബ്ബാര്‍, അജാനൂര്‍ കടപ്പുറം മത്തായി മുക്കിലെ ഷാജി, ഒലവക്കോട് സ്വദേശി നൗഷാദ് തുടങ്ങിയവരായിരുന്നു പ്രതികള്‍. പ്രതികളില്‍ പലരും ഇപ്പോഴും പുറത്താണുളളത്.

രാജധാനി ജ്വല്ലറി കവര്‍ച്ചയുമായി സമാനമുള്ളതിനാല്‍ പഴയങ്ങാടി ജ്വല്ലറി കവര്‍ച്ചയുമായി ബന്ധപ്പെട്ട് ഇവരുടെ പങ്കും പോലീസ് തള്ളിക്കളയുന്നില്ല. അന്വേഷണം ഊര്‍ജിതമായി നടക്കുന്നുണ്ടെന്നും പ്രതികളെ ഉടന്‍ കണ്ടെത്താന്‍ കഴിയുമെന്നും തളിപ്പറമ്പ് ഡിവൈഎസ്പി കെ വി വേണുഗോപാല്‍ പറഞ്ഞു.
പഴയങ്ങാടിയിലെ ജ്വല്ലറി കവര്‍ച്ചയ്ക്ക് കാഞ്ഞങ്ങാട്ടെ രാജധാനി കവര്‍ച്ചയുമായി സമാനത; പ്രതികള്‍ക്കു വേണ്ടി അന്വേഷണം ഊര്‍ജിതം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Kannur, Police, Robbery, Investigation, Top-Headlines, Pazhayangadi Jewellery Robbery; Police investigation tighten
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia